HOME
DETAILS
MAL
കിലോ 20 രൂപ നിരക്കില്‍ 50,000 ടണ്‍ അരി ; പ്രളയക്കെടുതിയില്‍ കേന്ദ്ര സഹായം
backup
October 23 2021 | 03:10 AM
ന്യൂഡല്‍ഹി: പ്രളയക്കെടുതിയില്‍ ബുദ്ധിമുട്ടുന്ന കേരളത്തിന് 50,000 ടണ്‍ അരി കിലോയ്ക്ക് 20 രൂപ നിരക്കില്‍ അടിയന്തരമായി അനുവദിക്കുമെന്ന് കേന്ദ്രം. മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്ര ഭക്ഷ്യ പൊതുവിതരണ വകുപ്പുമന്ത്രി പിയൂഷ് ഗോയലുമായി നടത്തിയ ചര്‍ച്ചയിലാണ് അരി അനുവദിച്ചത്.
ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലെത്തുന്ന ജയ, സുരേഖ അരിയുടെ വിഹിതം വര്‍ധിപ്പിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. നവംബര്‍ മുതല്‍ ഇത് പരിഗണിക്കാമെന്ന് കേന്ദ്രമന്ത്രി ഉറപ്പു നല്കി. ഗെയില്‍ പൈപ്പ്ലൈന് സാധ്യമായ സാഹചര്യത്തില്‍ പ്രദേശത്ത് കൂടുതല്‍ വ്യാവസായിക വളര്‍ച്ചയും സാമ്പത്തിക വളര്‍ച്ചയും ലക്ഷ്യമിടുന്ന കൊച്ചി -മംഗലാപുരം വ്യവസായ ഇടനാഴി സംബന്ധിച്ച നിര്‍ദേശം അടുത്ത ബജറ്റില്‍ പരിഗണിക്കാമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."