HOME
DETAILS
MAL
കോഴിക്കോടും പുതുവത്സാരാഘോഷത്തിന് നിയന്ത്രണങ്ങള്‍; 3 മണിക്ക് ശേഷം ബീച്ച് ഭാഗത്തേക്ക് വാഹന നിയന്ത്രണം
backup
December 30 2023 | 16:12 PM
കോഴിക്കോട്: പുതുവത്സരാഘോഷത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ പൊലീസിന്റെ ഗതാഗതം നിയന്ത്രണം.നാളെ ചരക്ക് വാഹനങ്ങള്‍ക്ക് നഗരത്തിലേക്ക് പ്രവേശനമില്ല. വൈകിട്ട് 3 മണിക്ക് ശേഷം ബീച്ച് ഭാഗത്തേക്ക് വാഹനങ്ങള്‍ പ്രവേശിക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തി. സൗത്ത് ബീച്ച് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ യാതൊരുവിധ പാര്‍ക്കിംഗും അനുവദിക്കില്ല.
അനധികൃത പാര്‍ക്കിങ് ക്രെയിന്‍ ഉപയോഗിച്ച് നീക്കം ചെയ്യും. പിഴ ഈടാക്കും. ഗതാഗത കുരുക്ക് ഒഴിവാക്കാനും തിരക്ക് നിയന്ത്രിക്കാനുമായാണ് നടപടി. ലഹരി വസ്തുകള്‍ ഉപയോഗിച്ച് വാഹനം ഓടിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരി ക്കുന്നതിനായി നഗരത്തില്‍ വിവിധ സ്ഥലങ്ങളില്‍ കര്‍ശന പരിശോധനയുണ്ടായിരിക്കും.
Content Highlights:kozhikode city traffic control on new year
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."