കോഴിക്കോട്ടും ജാഗ്രതാ നിര്‍ദ്ദേശം
കോഴിക്കോട്: കനത്ത മഴയെ കോഴിക്കോട് ജില്ലയിലെ മലയോര പ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം. മലയോര പ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് കലക്ടര്‍ അറിയിച്ചു. ഔദ്യോഗിക ഫേസ്ബുക്ക് വഴിയാണ് അറിയിപ്പ്.
കലക്ടറുടെ പോസ്റ്റ്
ജില്ലയിലെ മലയോര മേഖലകളില്‍ ശക്തമായ മഴ
ഉരുള്‍പൊട്ടല്‍ ഭീഷണിയുള്ള ഇടങ്ങളിലെ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തുക. അടിയന്തര സാഹചര്യങ്ങളില്‍ സഹായത്തിന് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടുക. കോഴിക്കോട് 0495 2372966, കൊയിലാണ്ടി 0496 2620235, വടകര 0496 2522361, താമരശ്ശേരി 0496 2223088, ജില്ലാ ദുരന്ത നിവാരണ കണ്‍ട്രോള്‍ റൂം 0495 2371002. ടോള്‍ഫ്രീ നമ്പര്‍ 1077.
സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ ഇടിയോടുള്ള കനത്തമഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവാസ്ഥവകുപ്പ് അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം എന്നീ ജില്ലകളിലാണ് ഇടിയോട് കൂടിയ മഴയ്ക്കും കാറ്റിനും മുന്നറിയിപ്പുള്ളത്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."