റാഷിദ് ഗസ്സാലിക്ക് സ്വീകരണം നല്‍കി
ദുബൈ:സന്ദര്‍ശനത്തിനായി ദുബൈയില്‍ എത്തിയ പ്രമുഖ ട്രൈനറും ലൈഫ് കോച്ചും, മോട്ടിവേഷന്‍ സ്പീക്കറുമായ റാഷിദ് ഗസ്സാലിക്ക് പി.ആര്‍.പി മെന്ററിങ് കോഴ്‌സ് പൂര്‍വവിദ്യാര്‍ഥി കൂട്ടായ്മയായ വേള്‍ഡ് ഹാപ്പിനസ് ഫോറം യു.എ.ഇ ചാപ്റ്റര്‍ സ്വീകരണം നല്‍കി.
നമുക്ക് നമ്മുടേതായ ഒരു കള്‍ച്ചര്‍ നിലനിര്‍ത്തുകയും അതോടൊപ്പം സമൂഹത്തില്‍ ജാതി മത ഭേദ മന്യേ നമ്മുടെ പരസ്പര്യ മൂല്യങ്ങള്‍ വളര്‍ത്തികൊണ്ടുവരാനും അവനവനെത്തന്നെ ഡെവലപ് ചെയ്യുക അതിലൂടെ നമ്മുടെ വൃത്തം -ചുറ്റുവട്ടം നമ്മുടെ കുടുംബത്തെ സമൂഹത്തെ ജീവിതത്തിന്റെ എല്ലാ അര്‍ത്ഥത്തിലും ഉയര്‍ത്തികൊണ്ടുവരേണ്ടതിന്റെ ആവശ്യകതയും അതിനുവേണ്ട നിര്‍ദേശങ്ങള്‍ അടങ്ങിയ വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ വളരെ ബൃഹത്തായ , മൂല്യവത്തായ ഒരു സെഷനും റഷീദ് ഗസ്സാലി നിര്‍വഹിച്ചു .
വ്യക്തിതലം, സമൂഹതലം, പ്രൊഫഷണല്‍ തലം തുടങ്ങിയ മേഖലകളിലെ ഫലപ്രദമായ മാറ്റം, സ്വന്തത്തെ തിരിച്ചറിഞ്ഞ്, സാധ്യതകളെ തൊട്ടറിഞ്ഞ് ശാസ്ത്രീയമായ ഒരു ചുവടുവെപ്പ് ലക്ഷ്യം വെച്ച് കൊണ്ട് തുടക്കം കുറിച്ച പി. ആര്‍.പി മെന്ററിങ് കോഴ്‌സ് പൂര്‍ത്തീകരിച്ച യു. എ. ഇ മെമ്പര്‍മാര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം ചടങ്ങില്‍ നിര്‍വഹിച്ചു.
കോഴ്‌സ് പൂര്‍ത്തീകരിച്ച നൗഫല്‍ പൂനൂര്‍, ജാഫര്‍ പിലാപറ്റ, ഫാസില്‍, ഫര്‍സാന ഫാസില്‍, സാലിഹ്, നൗഫല്‍ മാവൂര്‍, സുഹൈല്‍,ഹസീബ്, ഹനീഫ, അബ്ദുരശീദ് തുടങ്ങിയവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ സ്വീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."