തുര്‍ക്കി പൊലിസിലും ശിരോവസ്ത്രം യൂനിഫോമിനൊപ്പം ധരിക്കാം
ഇസ്തംബൂള്‍: തുര്‍ക്കിയില്‍ വനിതാ പൊലിസുകാര്‍ക്ക് ശിരോവസ്ത്രം ധരിക്കാന്‍ അനുമതി. കഴിഞ്ഞദിവസം കനേഡിയയിലും മുസ്‌ലിം ഓഫിസര്‍മാര്‍ക്ക് ശിരോവസ്ത്രം ധരിക്കാന്‍ അനുമതി നല്‍കിയിരുന്നു. തൊപ്പിയുടെ താഴെ യൂനിഫോമിന്റെ നിറമുള്ളതും അലങ്കാരമില്ലാത്തതുമായ ശിരോവസ്ത്രം(ഹിജാബ്) ധരിക്കാമെന്ന് സര്‍ക്കാര്‍ ഗസറ്റ് വിജ്ഞാപനമിറക്കി. ശനിയാഴ്ചയാണ് ഗസറ്റ് ഇറക്കിയതെന്ന് ഔദ്യോഗിക വാര്‍ത്താഏജന്‍സി അനാദൊലു അറിയിച്ചു.
15 വര്‍ഷം മുമ്പുതന്നെ ലോകത്തിലെ ഏറ്റവും മികച്ച പൊലിസ് സേനയായ സ്‌കോട്ട്‌ലന്റ് പൊലിസിലും ഹിജാബ് യൂനിഫോമിന്റെ ഭാഗമായി അംഗീകരിച്ചിരുന്നു.
തുര്‍ക്കിയില്‍ ശിരോവസ്ത്ര നിരോധനം എടുത്തുകളയാന്‍ ഭരണകക്ഷിയായ എ.കെ പാര്‍ട്ടി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. തുര്‍ക്കി സര്‍വകലാശാലയിലെ ശിരോവസ്ത്ര നിരോധനവും 2010ലാണ് നീക്കിയത്. 2013 ല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും 2014 ല്‍ ഹൈസ്‌കൂളിലെ വിദ്യാര്‍ഥിനികള്‍ക്കും ശിരോവസ്ത്രത്തിന് അനുമതി നല്‍കിയിരുന്നു.
1923ല്‍ തുര്‍ക്കി റിപ്പബ്ലിക് രൂപീകരിക്കപ്പെട്ടതു മുതല്‍ മതനിരപേക്ഷ രാജ്യമായാണ് അറിയപ്പെടുന്നത്. ഭരണഘടനയ്ക്ക് എതിരാണ് പുതിയ നീക്കമെന്നും ഒരുവിഭാഗം ആക്ഷേപമുന്നയിക്കുന്നുണ്ട്. എന്നാല്‍ നിരവധി പാശ്ചാത്യരാജ്യങ്ങള്‍ ശിരോവസ്ത്ര വിലക്ക് നീക്കിയതായി തുര്‍ക്കി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."