വെള്ളത്തില്‍ വീണ മകനെ തലയ്ക്കു മുകളില്‍ ഉയര്‍ത്തിരക്ഷിച്ച മാതാവ് മരിച്ചു
കൊളറാഡോ(യു.എസ്): ബോട്ടില്‍ നിന്ന് വീണ മകനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ മാതാവ് മുങ്ങിമരിച്ചു. യു.എസിലെ ലെയ്ക് പവല്‍ ദേശീയോദ്യാനത്തിലാണ് അപകടം. രണ്ട് വയസുകാരനായ മകനെ രക്ഷിക്കാന്‍ തടാകത്തിലേയ്ക്ക് എടുത്തുചാടിയ 35കാരി ചെല്‍സി റസല്‍ ആണ് മരിച്ചത്.
കൊളറാഡോയിലെ ലെയ്ക്ക്‌വുഡ് സ്വദേശിയാണ് ചെല്‍സി. വെള്ളത്തില്‍വീണ കുഞ്ഞിനെ തലയ്ക്ക് മുകളില്‍ ഉയര്‍ത്തിപ്പിടിച്ചാണ് ചെല്‍സി സാഹസികമായി രക്ഷപ്പെടുത്തിയത്. സഹോദരനെത്തി കുരുന്നിനെ ബോട്ടിലേയ്ക്ക് കയറ്റുന്നതിനിടെ ചെല്‍സി അബോധാവസ്ഥയിലായി. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വെള്ളത്തില്‍വീണ കുട്ടി സുഖംപ്രാപിച്ചു വരുകയാണെന്ന് അധികൃതര്‍ പറഞ്ഞു. തീരത്തേയ്ക്ക് സഞ്ചരിച്ചിരിക്കുന്ന ബോട്ടില്‍ മറ്റൊരു കുട്ടിയുമായി കളിക്കുന്നതിനിടെയാണ് മകന്‍ തടാകത്തില്‍ വീണത്. രക്ഷിക്കാന്‍ മോട്ടോര്‍ബോട്ടുമായി ചെല്ലുമ്പോള്‍ ചെല്‍സി മകനെ തലയ്ക്ക് മുകളില്‍ ഉയര്‍ത്തിപിടിക്കുന്നുണ്ടായിരുന്നുവെന്ന് സഹോദരന്‍ എല്‍ഡ്രെഡ്ജ് പറഞ്ഞു. ചെല്‍സിയോ മകനോ ലൈഫ്ജാക്കറ്റ് ധരിച്ചിരുന്നില്ലെന്ന് അധികൃതര്‍ പറഞ്ഞു. പന്ത്രണ്ട് വയസിന് താഴെയുള്ളവര്‍ ലൈഫ്ജാക്കറ്റ് ധരിക്കണമെന്നാണ് നിയമമെന്നും അധികൃതര്‍ പറയുന്നു. വിനോദസഞ്ചാര കേന്ദ്രത്തില്‍ ഈ വര്‍ഷം മരിക്കുന്ന ആറാമത്തെ വ്യക്തിയാണ് ചെല്‍സി. അഭിഭാഷകയായ ചെല്‍സി മാരത്തണിലും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."