പ്രതിസന്ധി ഒഴിയാതെ കെ.എസ്.ആര്.ടി.സി; പെന്ഷന് വിതരണം മുടങ്ങി
തിരുവനന്തപുരം: സഹകരണ ബാങ്കുകള്‍ ഇടഞ്ഞതോടെ കെ.എസ്.ആര്.ടി.സിയില്‍ പെന്ഷന് വിതരണം മുടങ്ങി. ഈ മാസം അവസാനമായിട്ടും പെന്ഷന് വിതരണം ചെയ്തിട്ടില്ല.
മൂന്നുമാസത്തെ പെന്ഷന് നല്‍കിയതില്‍ 200 കോടി രൂപ സര്‍ക്കാരില്‍നിന്ന് കുടിശികയായതിനെ തുടര്‍ന്നാണ് സഹകരണ ബാങ്കുകള്‍ പെന്ഷന് വിതരണം നിര്‍ത്തിയത്. പണം കണ്ടെത്താനുള്ള നടപടികള്‍ പുരോഗമിക്കുന്നുവെന്നാണ് ധനവകുപ്പിന്റെ വിശദീകരണം.
കെ.എസ്.ആര്.ടി.സിയിലെ ശമ്പള പരിഷ്കരണ ചര്‍ച്ചകളും അനിശ്ചിതത്വത്തിലാണ്. ഒരു മാസത്തിനു മുന്‍പാണ് അവസാനം ചര്‍ച്ച നടന്നത്.
കെ സ്വിഫ്റ്റിനെ ചൊല്ലിയുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് ശമ്പള പരിഷ്കരണ ചര്‍ച്ചകള്‍ പാതിവഴിയില്‍ നിലയ്ക്കുകയായിരുന്നു.
പുതിയ സാഹചര്യത്തില്‍ സമരപരിപാടികളിലേക്ക് കടക്കാന്‍ ജീവനക്കാരുടെ സംഘടനകള്‍ നീക്കം തുടങ്ങി.
ടി.ഡി.എഫും എപ്ലോയിസ് സംഘും ഭരണാനുകൂല സംഘടനയായ എംപ്ലോയിസ് അസോസിയേഷനും അടുത്ത മാസം സൂചനാപണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."