മോദി സര്‍ക്കാര്‍ എല്ലാം വിറ്റുതുലയ്ക്കുന്നു: കെ. സുധാകരന്
600ഓളം പേര് കോണ്‍ഗ്രസില്‍ ചേര്‍ന്നു
കൊച്ചി: പാര്‍ലമെന്റിനെ നോക്കുകുത്തിയാക്കി മോദി സര്‍ക്കാര്‍ എല്ലാം വിറ്റുതുലയ്ക്കുകയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്.
വിവിധ പാര്‍ട്ടികളില്‍ നിന്ന് കോണ്‍ഗ്രസിലേക്ക് വന്ന 600ഓളം പേര്‍ക്ക് അംഗത്വം നല്കുന്ന ചടങ്ങ് എറണാകുളം ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി പാര്‍ലമെന്റിലെ ഒരു സന്ദര്ശകന് മാത്രമാണ്. ചര്‍ച്ചകള്‍ നടക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്‍.സി.പി സംസ്ഥാന നേതാവ് കെ.എം കുഞ്ഞുമോന്, നാസിം കാലടി, ജോയ്, എ.എ.പി സംസ്ഥാന കോര്‍ഡിനേറ്റര്‍ ജോഫി ജോണ്‍, അലക്സാണ്ടര്‍, അജിത് കടവില്‍, അബ്ദുല്റഹ്മാന് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് 600ഓളം പേര് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. മുഹമ്മദ് ഷിയാസ് അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്, ഹൈബി ഈഡന് എം.പി, എം.എല്‍.എമാരായ കെ. ബാബു, ടി.ജെ വിനോദ്, റോഷി അഗസ്റ്റിന്, അന്‍വര്‍ സാദത്ത്, എല്‍ദോസ് കുന്നപ്പള്ളി തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."