HOME
DETAILS

പി.ജി ഉള്ളവര്‍ വരെ അപേക്ഷിച്ചു, ദക്ഷിണ കൊറിയയിലെ ഉള്ളികൃഷിപ്പണിക്കായി തള്ളിക്കയറ്റം; 100 ഒഴിവിലേക്ക് അപേക്ഷിച്ചത് 5000 ത്തില്‍ അധികം പേര്‍

  
backup
October 26, 2021 | 2:23 PM

onion-farmers-recruitment-to-south-korea3213

 

കൊച്ചി: ദക്ഷിണ കൊറിയയില്‍ ഉള്ളികൃഷി ജോലിക്കായി അപേക്ഷിക്കാന്‍ ബിരുദവും ബിരുദാനന്തര ബിരുദവും അടക്കം യോഗ്യതയുള്ളവരുടെ തള്ളിക്കയറ്റം. പത്താം ക്ലാസ് മാത്രം യോഗ്യത നിശ്ചയിച്ചിട്ടുള്ള ജോലിക്ക് 100 ഒഴിവാണുള്ളത്. എന്നാല്‍ അപേക്ഷകരുടെ എണ്ണം 5000 കടന്നുവെന്നാണ് റിക്രൂട്ടിങ് ഏജന്‍സിയായ ഒഡെപെക് വ്യക്തമാക്കുന്നത്. ഇതോടെ രജിസ്‌ട്രേഷന്‍ നിര്‍ത്തിവച്ചു.

ആദ്യഘട്ടത്തില്‍ നൂറു പേര്‍ക്കാണ് അവസരം നല്‍കുക. അടുത്ത ഘട്ടത്തില്‍ കൂടുതല്‍ പേരെ റിക്രൂട്ട് ചെയ്യുമെന്നും സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക് അറിയിച്ചു.

ദക്ഷിണ കൊറിയന്‍ സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായാണ് കരാറടിസ്ഥാനത്തില്‍ കേരളത്തില്‍ നിന്ന് ആളുകളെ റിക്രൂട്ട് ചെയ്യുന്നത്. 1500 ഡോളര്‍ (ഏകദേശം ഒരു ലക്ഷം രൂപ) ശമ്പളമാണ് വാഗ്ദാനം.

റിക്രൂട്ട്‌മെന്റിന്റെ ഭാഗമായി ബുധനാഴ്ച തിരുവനന്തപുരത്തും, വെള്ളിയാഴ്ച എറണാകുളത്തും സെമിനാര്‍ സംഘടിപ്പിക്കുന്നുണ്ട്. ജോലി സംബന്ധമായ വിവരങ്ങളും കൊറിയയിലെ സാഹചര്യങ്ങളും വിശദീകരിക്കാനാണ് സെമിനാര്‍. രജിസ്റ്റര്‍ ചെയ്തവരെല്ലാം സെമിനാറില്‍ സംബന്ധിക്കണം. ഇതിനു ശേഷമായിരിക്കും യോഗ്യരെ തെരഞ്ഞെടുക്കുക.

വളരെ തണുപ്പേറിയ കാലാവസ്ഥയാണ് കൃഷിമേഖലയിലേത്. കാലാവസ്ഥ, ജീവിതരീതി തുടങ്ങിയ കാര്യങ്ങളെല്ലാം ഉദ്യോഗാര്‍ഥികളെ ബോധ്യപ്പെടുത്തുമെന്നും ഒഡെപെക് എം.ഡി കെ.എ അനൂപ് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റിയാദ് ഫാല്‍ക്കണ്‍ ലേലം റെക്കോര്‍ഡ് വില്‍പ്പനയില്‍ 

Saudi-arabia
  •  2 days ago
No Image

ആഷസിൽ ഇടിമിന്നലായി സ്റ്റാർക്ക്; റാഞ്ചിയത് പിങ്ക് ബോളിലെ മിന്നൽ റെക്കോർഡ്

Cricket
  •  2 days ago
No Image

പത്മകുമാറിന് കുരുക്ക് മുറുകുന്നു; ദ്വാരപാലക ശില്‍പപാളി കേസിലും പ്രതി, അറസ്റ്റ് രേഖപ്പെടുത്തി

Kerala
  •  2 days ago
No Image

ദുബൈ, ഷാര്‍ജ റോഡുകളില്‍ വാഹനാപകടം; ദുരിതത്തിലായി യാത്രക്കാര്‍

uae
  •  2 days ago
No Image

ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ കഞ്ചാവ് കടത്താന്‍ ശ്രമം; പരാജയപ്പെടുത്തി ഖത്തര്‍ കസ്റ്റംസ്

qatar
  •  2 days ago
No Image

തിരുവനന്തപുരത്തെ കെ.എസ്.എഫ്.ഡി.സി തിയേറ്ററുകളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ അശ്ലീല വെബ്‌സൈറ്റുകളില്‍; അന്വേഷണം

Kerala
  •  2 days ago
No Image

ഗസ്സയില്‍ നരവേട്ട തുടര്‍ന്ന് ഇസ്‌റാഈല്‍; ഏഴ് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു, റഫ അതിര്‍ത്തി ഭാഗികമായി തുറക്കുമെന്ന് 

International
  •  2 days ago
No Image

2,462 ദിവസങ്ങൾക്ക് ശേഷം ഇതാദ്യം; സെഞ്ച്വറി നേടിയിട്ടും കോഹ്‌ലിക്ക് തിരിച്ചടി

Cricket
  •  2 days ago
No Image

ഡിസൈനർ ഹാൻഡ്ബാഗുകളുടെ പേരില്‍ തട്ടിപ്പ്‌; നിരവധി സ്ത്രീകളെ കബളിപ്പിച്ച പ്രവാസി പിടിയിൽ

latest
  •  2 days ago
No Image

ബാഗിനുള്ളില്‍ കോടികള്‍ വിലമതിക്കുന്ന 11 അപൂര്‍വയിനം പക്ഷികള്‍; നെടുമ്പാശേരി വിമാനത്താവളത്തില്‍ ദമ്പതികള്‍ പിടിയില്‍

Kerala
  •  2 days ago