HOME
DETAILS

മുല്ലപ്പെരിയാര്‍: മേല്‍നോട്ട സമിതി സുപ്രിം കോടതിയില്‍ ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും

  
backup
October 27 2021 | 03:10 AM

kerala-supreme-coury-may-consider-mullapperiyar-case-today

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 139 അടിയായി നിലനിര്‍ത്തുന്നതില്‍ മേല്‍നോട്ട സമിതി ഇന്ന് സുപ്രിം കോടതിയില്‍ നിലപാടറിയിക്കും. ജലനിരപ്പ് ക്രമീകരിക്കുന്നത് ചര്‍ച്ച ചെയ്യാന്‍ സമിതി ഇന്നലെയാണ് യോഗം ചേര്‍ന്നത്. ജസ്റ്റിസ് എ.എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുക.

മുല്ലപ്പെരിയാര്‍ തുറക്കേണ്ടി വന്നാല്‍ അധിക ജലം ഇടുക്കി ഡാമിന് താങ്ങാനാകില്ലെന്നും ഡാമിലെ ജലം 137 അടി കവിയരുതെന്നും കേരളം തമിഴ്‌നാടിനോട് ആവശ്യപ്പെട്ടിരുന്നു. തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കൂട്ടണമെന്നും കേരളം ആവശ്യപ്പെട്ടു. ഇരു സംസ്ഥാനങ്ങളിലെയും ഉദ്യോഗസ്ഥതല യോഗത്തിലാണ് കേരളം നിലപാടറിയിച്ചത്. ഇക്കാര്യം സുപ്രിം കോടതിയിലും ആവര്‍ത്തിക്കും. പ്രകൃതി ദുരന്തങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജലനിരപ്പ് കുറക്കണമെന്ന് കേരളം ആവശ്യപ്പെടുന്നത്.

138 അടിയില്‍ എത്തിയാല്‍ വെള്ളം തുറന്നു വിടാമെന്നാണ് തമിഴ്‌നാടിന്റെ നിലപാട്.ഇരുസംസ്ഥാനങ്ങളുടെയും അഭിപ്രായങ്ങള്‍ മേല്‍നോട്ട സമിതി ഇന്ന് കോടതിയെ അറിയിക്കും.

അതേസമയം, ശക്തമായ മഴയില്ലാത്തതിനാല്‍ ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞു. ഡാമിന്റെ വൃഷ്ടിപ്രദേശത്ത് നിലവില്‍ മഴയില്ല. 2200 ഘനയടി വെള്ളമാണ് ഒഴുകിയെത്തുന്നത്. തമിഴ്‌നാട് ഇതേ അളവില്‍ വെള്ളം കൊണ്ടുപോകുന്നുമുണ്ട്. നിലവില്‍ 137.60 അടിയാണ് ജലനിരപ്പ്. 138 അടിയില്‍ സ്പില്‍വേയിലൂടെ വെള്ളം തുറന്നുവിടുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡല്‍ഹി ജുമാ മസ്ജിദിന്‍മേലും അവകാശവാദം; പിന്നില്‍ അജ്മീര്‍ ദര്‍ഗാ കേസിലെ ഹരജിക്കാരായ ഹിന്ദുത്വ സംഘടന

National
  •  10 days ago
No Image

സംസ്ഥാനത്തെ എല്ലാ സ്‌കൂൾ ബസുകളുടെയും ഫിറ്റ്നസിൽ പുനഃപരിശോധന

Kerala
  •  10 days ago
No Image

പുതിയ എയർബോൺ ബ്രിഗേഡ് കമാൻഡ് ആരംഭിച്ചതായി പ്രഖ്യാപിച്ച്  യുഎഇ 

uae
  •  10 days ago
No Image

ഭിന്നശേഷിക്കാരനായ വിദ്യാർഥിക്ക് എസ്എഫ്ഐയുടെ മർദനം; ഭാരവാഹികൾക്കെതിരെ കേസ്

Kerala
  •  10 days ago
No Image

മയക്കുമരുന്നിന് ഇരയായവരെ ട്രാക്ക് ചെയ്യാൻ സ്മാർട് വാച്ച് സംവിധാനമൊരുക്കി ഷാർജ പൊലിസ് 

uae
  •  10 days ago
No Image

സ്വപ്നങ്ങളുമായി എത്തിയ മണ്ണിൽ മുഹമ്മദ് ഇബ്രാഹിമിന് അന്ത്യവിശ്രമം

Kerala
  •  10 days ago
No Image

കണ്ണൂർ; കാർ കുളത്തിൽ വീണ് ഡിഗ്രി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Kerala
  •  10 days ago
No Image

ഷെയ്ഖ് സായിദിന്റെ ജീവിത കഥ ‘സായിദ് – എ വിഷ്വൽ ജേർണി’; സമ്മാനമായി നൽകി നാഷണൽ ലൈബ്രറി ഓഫ് ആർകൈവ്സ്

uae
  •  10 days ago
No Image

'എല്ലാ വിദ്യാര്‍ഥികള്‍ക്കും സൗജന്യ ലാപ്‌ടോപ്' എന്ന സന്ദേശം വ്യാജം; വിദ്യാഭ്യാസ മന്ത്രി

Kerala
  •  10 days ago
No Image

തൊഴിൽ നിയമലംഘനം; മസ്‌കത്തിൽ1551 പ്രവാസികൾ അറസ്റ്റിൽ

oman
  •  10 days ago