HOME
DETAILS
MAL
10 വര്‍ഷമായി മുങ്ങിനടന്ന പ്രതി പിടിയില്‍
backup
August 28 2016 | 19:08 PM
കട്ടപ്പന: കള്ളനോട്ട് കേസില്‍ ഒളിവിലായിരുന്ന പ്രതി പിടിയില്‍. പുറ്റടി കടിയന്‍കുന്ന് രവീന്ദ്രന്‍(56) ആണ് പൊലിസ് പിടിയിലായത്. 10 വര്‍ഷം മുമ്പ് കള്ളനോട്ട് കേസില്‍ അറസ്റ്റിലായ രവീന്ദ്രന്‍ കോതമംഗലം കോടതിയില്‍ നിന്നും ജാമ്യമെടുത്തശേഷം ഒളിവില്‍ പോകുകയായിരുന്നു. കൊച്ചി സംഘടിത കുറ്റന്വേഷണ വിഭാഗം സി. ഐ: രവീന്ദ്രനാഥ്, കട്ടപ്പന സി. ഐ: വി എസ് അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."