പി.എസ്.സി പരീക്ഷ തീയതികളില്‍ മാറ്റം: പുതുക്കിയ തീയതി ഇങ്ങനെ
തിരുവനന്തപുരം: പി.എസ്.സി മുഖ്യപരീക്ഷ തീയതികളില്‍ മാറ്റം. 70/9/2021 ല്‍ പ്രസിദ്ധീകരിച്ച പരീക്ഷാ കലണ്ടറിലെ തസ്തികകളിലെ മുഖ്യപരീക്ഷ തീയതികളിലാണ് മാറ്റം വരുത്തിയിരിക്കുന്നത്.
അതേസമയം പുതുക്കിയ തീയതി പ്രസിദ്ധീകരിച്ചിട്ടുണ്ട്. അസിസ്റ്റന്റ് സെയില്‍സ് മാന്‍ (സപ്ലൈ കോ), ഫീല്‍ഡ് വര്‍ക്കര്‍ (ഹെല്‍ത്ത് സര്‍വ്വീസ്), ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ (വുമണ്‍ ആന്റ് ചൈല്‍ഡ് ഡെവലപ്‌മെന്റ്) വി ഇ ഒ (എസ് ആര്‍ ഫോര്‍ എസ് സി / എസ് ടി) റൂറല്‍ ഡെവലപ്‌മെന്റ്, ബൈന്‍ഡര്‍ (ഗവണ്‍മെന്റ് സെക്രട്ടറിയേറ്റ്, കെപിഎസ്‌സി, ക്ലര്‍ക്ക് ടൈപ്പിസ്റ്റ് (വി) ആന്റ് വേരിയസ് അദര്‍ ടൈപ്പിസ്റ്റ് പോസ്റ്റ്‌സ് എന്നീ പരീക്ഷകളുടെ തീയതിയിലാണ് മാറ്റം വരുത്തിയിട്ടുളളത്. ഡിസംബര്‍ മാസത്തിലാണ് ഈ പരീക്ഷകളെല്ലാം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.
അസിസ്റ്റന്റ് സെയില്‍സ് മാന്‍ പരീക്ഷ ഡിസംബര്‍ 12 ന് ആരംഭിക്കും. ആറ് പരീക്ഷകളുടെ തീയതികളിലാണ് മാറ്റം വരുത്തിയിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."