ഉദ്ഘാടനവും അവാര്‍ഡ് വിതരണവും ഇന്ന്
പാലാ: പാലായിലെ യുവവ്യാപാരികളുടെ കൂട്ടായ്മയായ പയനിയര്‍ ക്ലബിന്റെ ഒന്നാം വാര്‍ഷികവും ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനവും അവാര്‍ഡ് വിതരണവും ഇന്ന് ഉച്ചകഴിഞ്ഞ് 2.30നു നടക്കും. സമ്മേളനത്തിന്റയും പുതിയ മന്ദിരത്തിന്റെയും ഉദ്ഘാടനം മുന്‍മന്ത്രി കെ.എം മാണി നിര്‍വഹിക്കും. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ലീനാ സണ്ണി ഭദ്രദീപം തെളിക്കും. വൈസ് ചെയര്‍മാന്‍ കുര്യാക്കോസ് പടവന്‍ മുഖ്യപ്രഭാഷണം നടത്തും.
ക്ലബ് നല്‍കുന്ന ചാരിറ്റിഫണ്ട് വിതരണം കിസ്‌കോ ബാങ്ക് പ്രസിഡന്റ് ജോര്‍ജ് സി. കാപ്പനും ജീവകാരുണ്യ അവാര്‍ഡ് പാലാ മരിയസദനം ഡയറക്ടര്‍ സന്തോഷ് ജോസഫിന് കോട്ടയം ഡി.സി.സി പ്രസിഡന്റ് ടോമി കല്ലാനിയും വിദ്യാഭ്യാസ അവാര്‍ഡ് സി.പി.എം ഏരിയാ സെക്രട്ടറി വി. ജി വിജയകുമാറും, ജോസ് തോമസ് പടിഞ്ഞാറേക്കര മെമ്മോറിയല്‍ ബെസ്റ്റ് പയനിയര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് ആന്റോ ജോസ് പടിഞ്ഞാറേക്കരയും നല്‍കും. പ്രസിഡന്റ് സിബി റീജന്‍സിയുടെ അധ്യക്ഷതയില്‍ കൂടുന്ന സമ്മേളത്തില്‍ രക്ഷാധികാരി ടോമി കുറ്റിയാങ്കല്‍ സ്വാഗതം പറയും. സെക്രട്ടറി അബി അല്‍ഫോന്‍സ റിപ്പോര്‍ട്ട് അവതരിപ്പിക്കും. ബിനു പുളിക്കകണ്ടം, ബെന്നി മൈലാടൂര്‍, ബിജി ജോജോ, സബി ജോസഫ് എന്നിവര്‍ സംസാരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."