HOME
DETAILS

ജലസമാധി

  
backup
October 31 2021 | 05:10 AM

%e0%b4%9c%e0%b4%b2%e0%b4%b8%e0%b4%ae%e0%b4%be%e0%b4%a7%e0%b4%bf-2


നീതു കെ.ആര്‍

കറുത്ത ചേലയിലൊരുവള്‍
മണികര്‍ണികയില്‍
കല്‍പ്പടവിലിരുന്ന്
എന്നിലേക്ക് പുഞ്ചിരിയുടെ
ചൂണ്ടല്‍ എറിയുന്നു.....

മറുകരയില്‍
ഒരു കുമ്പിള്‍ ജലമെടുക്കവെ
ഒളികണ്ണിട്ടവളെ
നോക്കാതിരിക്കാനായില്ല...

ചുണ്ടുകള്‍ വശത്തേക്ക് ചെരിച്ച്
കൊളുത്തി വലിക്കും വശ്യതയില്‍
അവള്‍ പുഞ്ചിരിക്കുന്നു..

വഴുക്കിയോ കാലുടക്കിയോ
അടിതെറ്റി നിലതെറ്റി
ഗംഗയുടെ ഓളങ്ങളില്‍ ഒഴുകി...
ഒരു തോണി എന്നിലൂടെ കടന്നു പോയി

മുങ്ങിയും പൊങ്ങിയും
തുമ്പിതുള്ളുന്നോരെന്നെ
യാത്രികരോ അഘോരികളോ
തീര്‍ഥാടകരോ
കാണാതിരിക്കാന്‍
മഞ്ഞ് അത്രമേല്‍
കാഴ്ചയെ മറച്ചിരുന്നു.

അപ്പോഴും അവള്‍
എന്നെ കാണുന്നു..
പുഞ്ചിരിച്ച്
കറുത്ത ചേലയുടെ
ഒരറ്റം നീട്ടുന്നു.
ഭസ്മം ഇറ്റുന്ന മുടി
കാണാവുന്ന ദൂരത്തില്‍...
അവള്‍ എന്നിലേക്കും
ഞാന്‍ അവളിലേക്കും
പ്രവഹിക്കുന്നു...

മണികര്‍ണികയുടെ പടവുകള്‍
ഓരോന്നായി
കൈകോര്‍ത്ത് മെയ്‌ചേര്‍ന്ന്
പിന്നിടുമ്പോള്‍,
അകലെ ഗംഗയുടെ മാറില്‍
അനാഥമായൊരു ശരീരം
പൊങ്ങിയിരിക്കും...



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലത്ത് പ്ലസ് ടു വിദ്യാര്‍ഥിനികളോട് ഓട്ടോ ഡ്രൈവറുടെ അതിക്രമം

Kerala
  •  2 months ago
No Image

ജനസാഗരം തീര്‍ത്ത് ടിവികെയുടെ ആദ്യ സമ്മേളനം; രാഷ്ട്രീയ നിലപാട് പറയാന്‍ വിജയ് 

National
  •  2 months ago
No Image

ബെംഗളൂരു- അയോധ്യ ആകാശ് എയറിന് ബോംബ് ഭീഷണി; യു.പിയിലെ പത്ത് ഹോട്ടലുകളിലേക്കും ഭീഷണി സന്ദേശമെത്തി

National
  •  2 months ago
No Image

കൊല്ലം അഷ്ടമുടിക്കായലില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി

Kerala
  •  2 months ago
No Image

കുവൈത്തില്‍ ഷോപ്പിങ് മാളില്‍ യുവതിക്ക് നേരെ ആക്രമണം; മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ പിടിച്ച് പൊലിസ് 

Kuwait
  •  2 months ago
No Image

പാലക്കാട്ടെ കത്ത് വിവാദം അന്വേഷിക്കുമെന്ന് കെ.സുധാകരന്‍

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

'പൂരം നടക്കേണ്ടതുപോലെ നടന്നില്ല'എല്ലാ സത്യങ്ങളും പുറത്തുവരണമെന്ന് ബിനോയ് വിശ്യം; മുഖ്യമന്ത്രിയുടെ പ്രസ്താവന തള്ളി സിപിഐ

Kerala
  •  2 months ago
No Image

തിരുവനന്തപുരത്ത് വീട്ടില്‍ അതിക്രമിച്ചുകയറി ഇരുപതുകാരിയെ പീഡിപ്പിച്ചു ; കൊല്ലം സ്വദേശികള്‍ പിടിയില്‍

Kerala
  •  2 months ago
No Image

ഡിസിസിയുടെ കത്ത് പുറത്തുവന്നതില്‍ ഗൂഢാലോചന; മറ്റ് വിഷയങ്ങളില്‍ നിന്ന് ചര്‍ച്ച വഴിതിരിക്കാനുള്ള ശ്രമമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ 

Kerala
  •  2 months ago