എ.ഐ.വൈ.എഫ് ജില്ലാ സമ്മേളനത്തിന് തിരശീല ഉയര്‍ന്നു
കോട്ടയം: സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി എ.ഐ.വൈ.എഫ് കോട്ടയം ജില്ലാ സമ്മേളനത്തിന് ഇന്നലെ തിരശീല ഉയര്‍ന്നു. 31 വരെയാണ് സമ്മേളനം. ജില്ലാസമ്മേളനത്തിന്റെ ഭാഗമായി എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറിയായിരിക്കെ അന്തരിച്ച വി.കെ സജി സ്മൃതി മണ്ഡപത്തില്‍ നിന്നു പതാകജാഥ ഇന്നലെ രാവിലെ പ്രയാണം ആരംഭിച്ചു. വിവിധ കേന്ദ്രങ്ങളിലെത്തിയശേഷം വൈകുന്നേരം 4.30ഓടെ ഏറ്റുമാനൂരില്‍ ജാഥയെത്തി. സി.പി.ഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ജോണ്‍ വി. ജോസഫ് ജാഥ ഉദ്ഘാടനം ചെയ്തു.
പ്രതിനിധി സമ്മേളന നഗറിലേക്കുള്ള ബാനര്‍ജാഥ കോരുത്തോട് രാഹുല്‍തോമസിന്റെ സ്മൃതി മണ്ഡപത്തില്‍ നിന്നും സുരേഷ് കെ. ഗോപാല്‍ ക്യാപ്റ്റനായും പൊതുസമ്മേളന നഗറില്‍ സ്ഥാപിക്കുന്നതിനുള്ള ബാനര്‍ ജാഥ വൈക്കം സത്യഗ്രഹ സ്മൃതി മണ്ഡപത്തില്‍ നിന്നും എസ് ബിജു ക്യാപ്റ്റനായും ഇന്നലെ രാവിലെ പ്രയാണം ആരംഭിച്ചിരുന്നു.കൊടിമര ജാഥ എത്തിയതു സംക്രാന്തി രഘു സ്മൃതി മണ്ഡപലത്തില്‍ നിന്നുമായിരുന്നു. ഫിലിപ്പ് ഉലഹന്നാന്‍ ക്യാപ്റ്റനായാണ് ജാഥ പ്രയാണം നടത്തിയത്. വൈകുന്നേരം 4.30ഓടെ ജാഥകള്‍ ഏറ്റുമാനൂരില്‍ സംഗമിച്ചു. തുടര്‍ന്ന് എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ് അഡ്വ. വി.എസ് മനുലാല്‍ സമ്മേളന നടപടികള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് പതാക ഉയര്‍ത്തി.
വൈകുന്നേരം അഞ്ചിന് ബസ് സ്റ്റാന്‍ഡ് മൈതാനത്ത് തയ്യാറാക്കിയ ഒ.എന്‍.വി കുറുപ്പ് നഗറില്‍ നടന്ന വര്‍ഗീയ വിരുദ്ധ സമ്മേളനം ഗ്രന്ഥകാരനും പുരോഗമന സാഹിത്യകാരനുമായ എ.പി അഹമ്മദ് ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി അഡ്വ. പ്രശാന്ത് രാജന്‍ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ അഖിലേന്ത്യാ കിസാന്‍സഭ സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പി.കെ ചിത്രഭാനു, സി.പി.എം ജില്ലാ കമ്മിറ്റിയംഗം അഡ്വ. കെ അനില്‍കുമാര്‍, കെ.പി.സി.സി ജനറല്‍സെക്രട്ടറി ലതിക സുഭാഷ്, എം.ജി സര്‍വകലാശാല സിന്‍ഡിക്കേറ്റംഗം ഡോ അലക്‌സാണ്ടര്‍ കളപ്പിലാ, യുവകലാസാഹിതി ജില്ലാ പ്രസിഡന്റ് എലിക്കുളം ജയകുമാര്‍, എ .ഐ.എസ്.എഫ് ജില്ലാ സെക്രട്ടറി അരുണ്‍ കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
ഇന്ന് വൈകുന്നേരം നാലിന് ഏറ്റുമാനൂര്‍ പട്ടിത്താനത്തുനിന്നും കാല്‍ലക്ഷം യുവാക്കള്‍ പങ്കെടുക്കുന്ന യുവജന റാലി ആരംഭിക്കും. റാലിക്ക് സമാപനം കുറിച്ചുകൊണ്ട് ബസ് സ്റ്റന്‍ഡ് മൈതാനിയില്‍ ചേരുന്ന പൊതുസമ്മേളനം മന്ത്രി വി.എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി പ്രസിഡന്റ് കെ.ഐ കുഞ്ഞച്ചന്‍ അധ്യക്ഷത വഹിക്കും. യോഗത്തില്‍ എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് ജി കൃഷ്ണപ്രസാദ്, സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം അഡ്വ. വി.ബി ബിനു, എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി ശുഭേഷ് സുധാകരന്‍, സി.പി.ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ആര്‍ സുശീലന്‍, സി.കെ ആശ എം.എല്‍.എ, മനോജ് ജോസഫ്, പി പ്രദീപ് എന്നിവര്‍ സംസാരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."