മത്സ്യ സംസ്കരണ ശാലയില്‍ കൊണ്ടുവന്ന 26 പേര് പ്രായപൂര്‍ത്തിയാകാത്തവര്‍
മട്ടാഞ്ചേരി: ബാലവേല എന്ന സംശയത്തെ തുടര്‍ന്ന് തോപ്പുംപടിയിലെ മത്സ്യ സംസ്ക്കരണ ശാലയില്‍ നിന്നും കണ്ടെത്തിയ അന്യസംസ്ഥാന പെണ് കുട്ടികളില്‍ പകുതിയും പ്രായപൂര്‍ത്തി എത്താത്തവരാണെന്ന് പരിശോധനയില്‍ വ്യക്തമായി. ഇന്നലെ മുഴുവന്‍ പേരുടെയും പരിശോധന ഫലം ചൈല്‍ഡ് വെല്‍ഫെയര്‍ അധികൃതര്‍ക്ക് ലഭിച്ചു. കഴിഞ്ഞ ദിവസമാണ് പള്ളുരുത്തി പൊലിസും തോപ്പുംപടി പൊലിസും മത്സ്യ സംസ്ക്കരണ ശാലയില്‍ നിന്നും പരിശോധന നടത്തുകയും. ഇവിടെ തൊഴിലെടുക്കുന്ന 43 പേര് പ്രായപൂര്‍ത്തി എത്താത്തവരാണെന്ന സംശയത്തെ തുടര്‍ന്ന് പള്ളുരുത്തി പ്രത്യശഭവനിലും കാക്കനാട് ചൈല്‍ഡ് ഹോമിലേക്കും മാറ്റിയിരിന്നു.
എറണാകുളം ജനറല്‍ ആശുപത്രിയിലാണ് മുഴുവന്‍ പേരുടെയും പ്രായ നിര്‍ണ്ണയ പരിശോധന നടന്നത്. ഇതില്‍ 13 ഒഡിഷ സ്വദേശികളും 13 ആന്ധ്ര സ്വദേശികളുമാണ് പ്രായപൂര്‍ത്തി എത്താത്തവരാണെന്ന് തെളിഞ്ഞത്. അതിനാല്‍ ഇവരെ നാട്ടിലേക്ക് തിരിച്ച് അയക്കുന്നത് വൈകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."