HOME
DETAILS

കുട്ടനാടിനെ കാര്‍ന്ന് തിന്ന് കാന്‍സര്‍; നടപടിയെടുക്കാതെ ആരോഗ്യവകുപ്പ്

  
backup
August 28 2016 | 20:08 PM

%e0%b4%95%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%a8%e0%b4%be%e0%b4%9f%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%a4%e0%b4%bf


കുട്ടനാട് :ക്യാന്‍സര്‍ രോഗം കുട്ടനാടിനെ കാര്‍ന്ന് തിന്നിട്ടും നടപടിയെടുക്കാതെ ആരോഗ്യ വകുപ്പ്.   കുട്ടനാടന്‍ ഗ്രാമീണ മേഖലയില്‍ ഒരു പഞ്ചായത്തില്‍ പകുതിയിലധികം വീടുകളില്‍ ഒരാളെങ്കിലും കാന്‍സര്‍ ബാധിതനാണെന്നാണ് പഠന റിപ്പോര്‍ട്ടുകള്‍ ചൂണ്ടികാണിക്കുന്നത്.  സര്‍ക്കാര്‍ തലത്തില്‍ ക്രിത്യമായ സര്‍വ്വേ നടത്തി തുടര്‍ നടപടികള്‍ സ്വീകരിക്കണമെന്ന മുറവിളിക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. എന്നാല്‍ ഇടക്കാലത്ത് ചില ആരോഗ്യ വകുപ്പ് ചില സര്‍വേകള്‍ നടത്തിയതല്ലാതെ ക്യാന്‍സര്‍ വ്യാപനത്തിന്റെ കാരണം കണ്ടെത്താന്‍ ശ്രമിച്ചിട്ടില്ല.
 സര്‍ക്കാരിന്റെ പക്കലുള്ള പുതിയ  കണക്കു പ്രകാരം കുട്ടനാട്ടില്‍ 715 പേര്‍ക്കാണ് ക്യാന്‍സര്‍ രോഗം ഉള്ളത്. എന്നാല്‍ കുട്ടനാട്ടില്‍ 7000ത്തില്‍ അധികം ക്യാന്‍സര്‍ രോഗികള്‍ ഉണ്ടെന്നാണ് ആലപ്പുഴ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ നടത്തിയ സര്‍വ്വേയില്‍  നേരത്തെ കണ്ടെത്തിയത്.
  കൂടാതെ  കുട്ടനാട്ടിലെ പാടങ്ങളിലെ കീടനാശിനികളുടെ  അശാസ്ത്രീയ ഉപയോഗം  തന്നെയാണ് ക്യാന്‍സറിന് കാരണമാകുന്നതെന്ന് തിരുവനന്തപുരം റീജണല്‍ ക്യാന്‍സര്‍ സെന്ററിലെ ഡോക്ടര്‍മാരുടെ വിദഗ്ദ്ധ സംഘം കണ്ടെത്തിയിരുന്നു.
 സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ നെല്‍ വയലുകളാല്‍ സമൃദ്ധമായ കുട്ടനാട്ടില്‍നിരോധിത കീടനാശിനികളുടെ ഉപയോഗം സാര്‍വത്രികമാണ് .നിരോധിച്ച കീടനാശിനികള്‍ പേര് മാറ്റി ഇന്നും കുട്ടനാട്ടിലെ മാര്‍ക്കറ്റുകളില്‍ ലഭ്യമാണ്. കൊള്ള ലാഭം കൊയ്യുന്ന ഇത്തരം കമ്പനിക്കെതിരേ ചെറുവിരലനക്കാന്‍ പോലും അധികൃതര്‍ തയ്യാറാകുന്നില്ല.
മാരക കീടനാശിനികളെക്കുറിച്ചും അത് മണ്ണിലും ജലത്തിലും അന്തരീക്ഷത്തിലുമുണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളെക്കുറിച്ചും  സാധാരണക്കാരായ കര്‍ഷകര്‍ക്ക് യാതൊരു അവബോധവുമില്ല.നിരോധിക്കപ്പെട്ട കീടനാശിനികള്‍ വില്‍ക്കുന്ന വന്‍ലോബിയാണ് ഇവിടെ പ്രവര്‍ത്തുക്കുന്നത്. വന്‍ തുകനല്‍കി സര്‍ക്കാര്‍ സവിധാനങ്ങളെ വിലക്കെടുത്താണ് കീടനാശിനി ലോബികള്‍ തഴച്ച് വളരുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊയിലാണ്ടിയിൽ ട്രെയിൻ തട്ടി ഒരാൾക്ക് ദാരുണാന്ത്യം; മരിച്ചയാളെ തിരിച്ചറിഞ്ഞില്ല

Kerala
  •  19 days ago
No Image

കറൻ്റ് അഫയേഴ്സ്-25-11-2024

PSC/UPSC
  •  19 days ago
No Image

ശാഹി മസ്ജിദ് വെടിവെപ്പ് ഭരണകൂട ഭീകരത - എസ്.കെ.എസ്.എസ്.എഫ്

organization
  •  19 days ago
No Image

കരുനാഗപ്പള്ളിയിൽ ഡിവൈഎഫ്ഐ പ്രവർത്തകർ തമ്മിലടി; സംഘർഷത്തിൽ മേഖലാ പ്രസിഡൻ്റിന് പരുക്ക്

Kerala
  •  19 days ago
No Image

ഐസിഎസ്ഇ, ഐഎസ്‌സി പരീക്ഷാ തീയതി പ്രഖ്യാപിച്ചു

latest
  •  19 days ago
No Image

13 വയസുകാരൻ വൈഭവിനെ സ്വന്തമാക്കി രാജസ്ഥാന്‍

Cricket
  •  19 days ago
No Image

പച്ചക്കറി വാങ്ങിയ പണം ചോദിച്ചതിന് വ്യാപാരിയെ കത്രിക കൊണ്ട് ആക്രമിച്ച മധ്യവയസ്കൻ പിടിയിൽ

Kerala
  •  19 days ago
No Image

കോൺഗ്രസ് നേതാവിൻ്റെ ഓട്ടോയിൽ നിന്ന് 81 ഗ്രാം എംഡിഎംഎ പൊലിസ് പിടികൂടി

Kerala
  •  19 days ago
No Image

ഹെൽത്ത് സെന്ററിലെ ക്യാൻ്റിനീൽ നിന്ന് വാങ്ങിയ ഭക്ഷണത്തിൽ അട്ടയെന്ന് പരാതി

Kerala
  •  19 days ago
No Image

കൊല്ലത്ത് കടന്നല്‍കുത്തേറ്റ് ഏഴോളം പേര്‍ക്ക് പരുക്ക്

Kerala
  •  19 days ago

No Image

24 പേരില്‍ നിന്ന് മൊഴിയെടുത്തു, ഫോറന്‍സിക് പരിശോധനാഫലം ലഭിച്ചിട്ടില്ല; കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ അന്വേഷണപുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  19 days ago
No Image

റോഡിന് കുറുകെ കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രകന്‍ മരിച്ച സംഭവം; കരാറുകാരന്‍ അറസ്റ്റില്‍

Kerala
  •  19 days ago
No Image

'തിരിച്ചടി ഉടന്‍.. കരുതിയിരുന്നോ' ഇസ്‌റാഈലിന് ഇറാന്റെ മുന്നറിയിപ്പ്; 'മറുപടി' നല്‍കാന്‍ ഒരുങ്ങുന്നുവെന്ന് പരമോന്നത നേതാവിന്റെ ഉപദേഷ്ടാവ് 

International
  •  19 days ago
No Image

റോഡില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുമ്പോള്‍ എമര്‍ജന്‍സി റിഫ്ലക്ടിവ് ട്രയാംഗിള്‍ ഉപയോഗിക്കണം; മുന്നറിയിപ്പുമായി എം.വി.ഡി

Kerala
  •  19 days ago