HOME
DETAILS
MAL
എട്ടാം ക്ലാസ് തിങ്കളാഴ്ച്ച മുതല്‍;നേരത്തെ തുടങ്ങാന്‍ തീരുമാനം; ഒമ്പത്, പ്ലസ് വണ്‍ ക്ലാസുകള്‍ 15 മുതല്‍
backup
November 05 2021 | 06:11 AM
തിരുവനന്തപുരം: സംസ്ഥാനത്ത് എട്ടാം ക്ലാസുകാരുടെ സ്കൂളിലെ ക്ലാസുകള്‍ തിങ്കളാഴ്ച്ച മുതല്‍ തുടങ്ങാന്‍ തീരുമാനം. നേരത്തെ 15ാം തിയതി മുതല്‍ തുടങ്ങാന്‍ ആയിരുന്നു തീരുമാനം. നാഷണല്‍ അച്ചീവ്മെന്റ് സര്‍വേ നടക്കുന്നതിനാല്‍ ആണ് ഈ തീരുമാനം. ഈ മാസം 12 മുതലാണ് സര്‍വേ. 3,5,8 ക്ലാസ്സുകളെ അടിസ്ഥാനം ആക്കിയാണ് സര്‍വേ നടക്കുന്നത്.
അതേസമയം ഒമ്പത്, പ്ലസ് വണ്‍ ക്ലാസുകള്‍ 15 ന് തന്നെ ആണ് തുടങ്ങുന്നത്.
ഒന്നുമുതലുള്ള ക്ലാസുകള്‍ നവംബര്‍ ഒന്നിന് ആരംഭിച്ചിരുന്നു. ഒരു ബെഞ്ചില്‍ രണ്ടു കുട്ടികള്‍ എന്നതടക്കമുള്ള നിലവിലെ കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചു തന്നെ എട്ടാം ക്ലാസുകള്‍ തിങ്കളാഴ്ച്ച മുതല്‍ ആരംഭിക്കാനാണ് ധാരണയായിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."