ഇന്ധനനികുതി: തിങ്കളാഴ്ച്ച ചക്രസ്തംഭന സമരം നടത്തുമെന്ന് കെ.സുധാകരന്
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഇന്ധന നികുതി കുറയ്ക്കാത്ത സാഹചര്യത്തില്‍ മറ്റന്നാള്‍ കോണ്‍ഗ്രസ് ചക്രസ്തംഭന സമരം നടത്തുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരന്. രാവിലെ 11 മുതല്‍ 11.15 വരെ ജില്ലാ ആസ്ഥാനങ്ങളിലാണ് സമരം. ഗതാഗതക്കുരുക്ക് ഇല്ലാതെ സമരം സംഘടിപ്പിക്കാന്‍ ശ്രമിക്കുമെന്ന് കെ സുധാകരന് പറഞ്ഞു.
കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നികുതി കുറയ്ക്കുമെന്നും എ.ഐ.സി.സി നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേന്ദ്രത്തെക്കാള്‍ ഏറെ പ്രതീക്ഷിച്ചത് കേരള സര്‍ക്കാരില്‍ നിന്നാണ്. എന്നാല്‍ അതുണ്ടായില്ല. സംസ്ഥാനത്തിന് നികുതി കുറയ്ക്കില്ലെന്ന് വാശിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേന്ദ്രം കുറച്ചത് കുറവാണ്, എങ്കില്‍പ്പോലും അവരതു ചെയ്തുവെന്നും കെ.സുധാകരന് കണ്ണൂരില്‍ പറഞ്ഞു.
ഇന്ധന നികുതി കുറയ്ക്കാത്ത സംസ്ഥാന സര്‍ക്കാരിനെ പ്രക്ഷോഭങ്ങള്‍ കൊണ്ട് മുട്ടുകുത്തിക്കുമെന്ന് കെ സുധാകരന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. നികുതി കുറയ്ക്കുന്നതുവരെ പിണറായി സര്‍ക്കാരിന് ഉറക്കമില്ലാത്ത രാവുകളാണ് വരാന്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."