HOME
DETAILS
MAL
പരസ്യ ശാസന: പാര്‍ട്ടി നടപടിയില്‍ ഒന്നും മിണ്ടാതെ ജി.സുധാകരന്
backup
November 06 2021 | 11:11 AM
തിരുവനന്തപുരം: അമ്പലപ്പുഴ തെരഞ്ഞെടുപ്പില്‍ വീഴ്ച സംഭവിച്ചെന്ന കണ്ടെത്തലിനെ തുടര്‍ന്നുണ്ടായ പാര്‍ട്ടിയുടെ പരസ്യശാസനയില്‍ പ്രതികരിക്കാതെ ജി.സുധാകരന്. ഒന്നും മിണ്ടാതെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞുമാറുകയായിരുന്നു അദ്ദേഹം.
സി.പി.എം സംസ്ഥാന സമിതിയാണ് സുധാകരനെതിരെ നടപടിയെടുക്കാന്‍ തീരുമാനിച്ചത്. അമ്പലപ്പുഴയിലെ ഇടത് സ്ഥാനാര്‍ഥിയായിരുന്ന എച്ച്. സലാമിന്റെ വിജയം ഉറപ്പിക്കുന്നതിനാവശ്യമായ പ്രചാരണം നടത്തുന്നതില്‍ സുധാകരന് വീഴ്ച വന്നുവെന്നാണ് അന്വേഷണ കമ്മിഷന്റെ കണ്ടെത്തല്‍.
സിപിഎം സംസ്ഥാന സമിതി തീരുമാനപ്രകാരം എളമരം കരീമും, കെജെ. തോമസുമാണ് അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലുണ്ടായ വീഴ്ചകൾ അന്വേഷിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."