HOME
DETAILS
MAL
മുല്ലപ്പെരിയാര്‍ ബേബി ഡാമിന് താഴെയുള്ള മരങ്ങള്‍ മുറിക്കാന്‍ അനുമതി നല്കി കേരളം; നന്ദി പറഞ്ഞ് സ്റ്റാലിന്
backup
November 06 2021 | 15:11 PM
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ബേബി ഡാമിന് താഴെയുള്ള മരങ്ങള്‍ മുറിക്കാന്‍ കേരളം തമിഴ്നാടിന് അനുമതി നല്കി.
തമിഴ്നാടിന്റെ ഈ ആവശ്യം അംഗീകരിച്ച കേരള മുഖ്യമന്ത്രി പിണറായി വിജയന് നന്ദി അറിയിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് കത്തയച്ചു.
കേരളവും തമിഴ്നാടും തമ്മിലുള്ള ബന്ധം ശക്തമാകാന്‍ തീരുമാനം സഹായിക്കുമെന്ന് സ്റ്റാലിന് കത്തില്‍ പറഞ്ഞു. ബേബി ഡാമും എര്‍ത്ത് ഡാമും ബലപ്പെടുത്താനുള്ള തടസം ഇതോടെ നീങ്ങിയെന്നും സ്റ്റാലിന് കുറിച്ചു. ബേബി ഡാമിന് താഴെയുള്ള 15 മരങ്ങളും വെട്ടാനാണ് കേരളം തമിഴ്നാടിന് അനുമതി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."