'കണ്ണ് ചൂഴ്‌ന്നെടുക്കും,കൈ വെട്ടും': ഹരിയാനയില്‍ കൊലവിളി പ്രസംഗവുമായി ബി.ജെ.പി എം.പി
ന്യൂഡല്‍ഹി: കര്‍ഷകര്‍ക്ക് നേരെ കൊലവിളി പ്രസംഗവുമായി ബി.ജെ.പി എം.പി അരവിന്ദ് ശര്‍മ്മ. ഹരിയാനയില്‍ ബിജെപി സംസ്ഥാന ഉപാധ്യക്ഷനെ കര്‍ഷകര്‍ തടഞ്ഞുവെച്ച സംഭവത്തിന് പിന്നാലെയാണ് എം.പിയുടെ ഭീഷണി പ്രസംഗം.
കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ കോണ്‍ഗ്രസുകാരാണെന്നും ബി.ജെ.പി നേതാക്കളെ 'തൊട്ടാല്‍' കണ്ണ് ചൂഴ്ന്നെടുക്കുമെന്നുമാണ് എം.പിയുടെ ഭീഷണി.'മനീഷ് ഗ്രോവറെ ആരെങ്കിലും എതിര്‍ത്താല്‍ അവരുടെ കൈ വെട്ടും, കണ്ണ് ചൂഴ്ന്നെടുക്കും,' എം.പി പറഞ്ഞു.
പ്രസംഗം വിവാദമായതോടെ പ്രതിഷേധവുമായി കര്‍ഷക നേതാക്കളടക്കം രംഗത്തെത്തി.
ഒരു ഇടവേളയ്ക്ക് ശേഷമാണ് ഹരിയാനയില്‍ കഴിഞ്ഞ ദിവസം കര്‍ഷക പ്രതിഷേധമുയര്‍ന്നത്. കേദാര്‍നാഥ് ക്ഷേത്രത്തില്‍ ആദി ശങ്കരാചാര്യരുടെ പ്രതിമ അനാഛ്ചാദനം ചെയ്ത പ്രധാനമന്ത്രിയുടെ പരിപാടി ലൈവായി കാണാനെത്തിയ ബിജെപി നേതാക്കളെയാണ് കര്‍ഷകര്‍ തടഞ്ഞുവെച്ചത്. ക്ഷേത്രത്തില്‍ എത്തിയ ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ മനീഷ് ഗ്രോവര്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ എട്ട് മണിക്കൂറോളം കര്‍ഷകര്‍ തടഞ്ഞുവെക്കുകയായിരുന്നു. കര്‍ഷകസമരം നടത്തുന്നത് തൊഴില്‍ ഇല്ലാത്ത മദ്യപന്മാരായണെന്ന ബിജെപി രാജ്യസഭ എംപി രാമചന്ദ്ര ജന്‍ഗറുടെ പരാമര്‍ശത്തിനെതിരെയായിരുന്നു പ്രതിഷേധം. എംപി പരാമര്‍ശം പിന്‍വലിക്കണമെന്നായിരുന്നു കര്‍ഷകരുടെ ആവശ്യം.
കര്‍ഷകര്‍ രൂപീകരിച്ച വലയം ഭേദിക്കാന്‍ പൊലീസ് ശ്രമിച്ചെങ്കിലും മുന്‍ മന്ത്രി മനീഷ് ഗ്രോവറെ ഉള്‍പ്പെടെയുള്ള ബി.ജെ.പി നേതാക്കളെ പ്രതിഷേധക്കാര്‍ ആറ് മണിക്കൂറോളം വളഞ്ഞുവെച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."