ട്വന്റി 20യുടെ പുതിയ ക്യാപ്റ്റനായി രോഹിത് ശര്‍മ
ന്യൂഡല്‍ഹി: ട്വന്റി 20യുടെ പുതിയ ക്യാപ്റ്റനായി രോഹിത് ശര്‍മ.ന്യൂസീലന്‍ഡിനെതിരായ പരമ്പരയ്ക്കുള്ള ടീമിനെ രോഹിത് നയിക്കും. വിരാട് കോലി ഒഴിഞ്ഞതോടെയാണ് രോഹിത് ക്യാപ്റ്റനായത്. കെ.എല്‍ രാഹുലാണ് വൈസ് ക്യാപ്റ്റന്‍.
വിരാട് കോലിക്കും, ജസ്പ്രീത് ബംറയ്ക്കും, രവീന്ദ്ര ജഡേജയ്ക്കും ഈ ടൂര്‍ണമെന്റില്‍ വിശ്രമം അനുവദിച്ചിട്ടുണ്ടെന്ന് ബിസിസിഐ വ്യക്തമാക്കി. ഹര്‍ദിക് പാണ്ഡ്യയെയും മുഹമ്മദ് ഷമിയേയും ഒഴിവാക്കി. ഐപിഎല്ലില്‍ മികച്ച പ്രകടനം കാഴ്ചവച്ച യുവതാരങ്ങളായ വെങ്കടേഷ് അയ്യര്‍, ആവേശ് ഖാന്, ഹര്‍ഷല്‍ പട്ടേല്‍, ഋതുരാജ് ഗെയ്ക്വാദ് എന്നിവര്‍ ടീമില്‍ ഇടംപിടിച്ചു.
ഇന്ത്യയുടെ ടി-20 വൈസ് ക്യാപ്റ്റനായി പേസര്‍ ജസ്പ്രീത് ബുംറയെ പരിഗണിക്കണമെന്ന് മുന്‍ ദേശീയ താരം വീരേന്ദര്‍ സെവാഗും മുന്‍ ദേശീയ താരം ആശിഷ് നെഹ്റയും അഭിപ്രായപ്പെട്ടിരുന്നു. മൂന്ന് ഫോര്‍മാറ്റിലും കളിക്കുന്നയാളാവണം ക്യാപ്റ്റനും വൈസ് ക്യാപ്റ്റനുമെന്ന് സേവാഗ് പറഞ്ഞു. രോഹിതിനു ശേഷം ഋഷഭ് പന്തിനെയും ലോകേഷ് രാഹുലിനെയുമൊക്കെയാണ് ആളുകള്‍ പറയുന്നതെന്നും ബൗളര്‍മാര്‍ ക്യാപ്റ്റനാവുന്നതില്‍ എന്താണ് തെറ്റെന്നും നെഹ്റ ചോദിച്ചു. ക്രിക്ക്ബസില്‍ നടന്ന ചര്‍ച്ചക്കിടെയായിരുന്നു നെഹ്റയുടെ പരാമര്‍ശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."