HOME
DETAILS

സമരങ്ങൾ ജനങ്ങളെ അന്യവൽക്കരിക്കുന്നോ?

  
backup
November 09 2021 | 20:11 PM

56365356-2

ദാമോദർ പ്രസാദ്

വൈക്കം സത്യഗ്രഹത്തെ ഹിന്ദുസാമുദായിക പരിഷ്ക്കരണ സമരമായി കാണുന്നവരുണ്ട്. എന്നാൽ സഞ്ചാര സ്വാതന്ത്ര്യത്തിനു വേണ്ടി അത് നിഷേധിക്കപ്പെട്ട അധഃസ്ഥിത ജനവിഭാഗങ്ങൾ നടത്തിയ പോരാട്ടമായി വീക്ഷിക്കുന്നവരുമുണ്ട്. ഉൽപതിഷ്ണുക്കളായ അയ്യങ്കാളിയും പെരിയാറുമൊക്കെ രണ്ടാമത്തെ കാഴ്ചപ്പാടിനോടാണ് അനുഭാവം പുലർത്തിയിരുന്നത്. വൈക്കം ക്ഷേത്ര പരിസരത്തിലൂടെയുള്ള റോഡ് വഴി പട്ടിക്കും പൂച്ചക്കും വരെ പോകാം എന്നാൽ അവർണ ജനതയ്ക്ക് അതുവഴിയുള്ള യാത്ര നിഷേധിച്ചിരിക്കുകയായിരുന്നു.


സഞ്ചാര സ്വാതന്ത്ര്യം മനുഷ്യന്റെ അടിസ്ഥാനപരമായ അവകാശമാണ്. അടിസ്ഥാനപരമായ ഈ സ്വാതന്ത്ര്യത്തെ ഫ്യൂഡൽ അധികാര ബലംകൊണ്ടു നിഷേധിച്ച ഇണ്ടൻതിരുത്തി നമ്പൂതിരിയുടെ മാനസികാവസ്ഥ തന്നെയാണ് പലപ്പോഴും പൊതുവഴി ഉപരോധിക്കുന്ന സംഘടിത രാഷ്ട്രീയപ്പാർട്ടികളും പ്രകടമാക്കുന്നത്. എണ്ണവില വർധനവിനെതിരേയുള്ള യൂത്ത് കോൺഗ്രസ് നടത്തിയ വിവാദമായ വഴി തടയൽ സമരത്തിനെതിരേയുള്ള സിനിമാ നടൻ ജോജുവിന്റെ പ്രതികരണം ന്യായമായിരുന്നുവെന്ന് സ്ഥാപിച്ചെടുക്കാനല്ല കേരളത്തിന്റെ നവോത്ഥാന സമര ചരിത്രത്തിൽനിന്ന് ഉജ്വലമായൊരു സംഭവം ഇവിടെ ഓർമിച്ചത്. ജോജുവിന്റെ പ്രതികരണം സാമൂഹ്യ വിവേചനത്തിനെതിരേയായായിരുന്നില്ല. സംഘടിത രാഷ്ട്രീയ പാർട്ടികളുടെ അധികാരമുഷ്ക്കിനെതിരേയുള്ളതായിരുന്നു. കേരളത്തിന്റെ ആധുനികവൽക്കരണത്തിൽ സഞ്ചാര സ്വാതന്ത്യ്രം പ്രധാനപ്പെട്ട സംഗതിയാണ്. എന്നാൽ ആധുനികവൽക്കരണം പ്രധാനം ചെയ്യുന്ന സകല സിവിൽ സമൂഹമര്യാദകളെയും ലംഘിച്ചുകൊണ്ടു പൊതുവഴി മണിക്കൂറുകളോളം തടസപ്പെടുത്താമെന്ന ധാരണ സംഘടിത രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ തലകളിൽ എങ്ങനെയോ കയറിക്കൂടിയിട്ടുണ്ട്. വാട്സ്ആപ്പ് വഴി ചുമ്മാ ഒരു ഹർത്താൽ ആഹ്വാനം നടത്തി ഭീഷണിപ്പെടുത്തിയും മസിൽക്കാണിച്ചും പൊതുവഴി മുടക്കാമെന്ന ധാരണ വരെ ഇതെത്തിയിരിക്കുന്നു. സമരത്തിന്റെ ഉള്ളടക്കം ജനതയെ ബോധ്യപ്പെടുത്തി അവരെക്കൂടി ഉൾക്കൊണ്ടു നടത്തുമ്പോൾ മാത്രമേ സമരം ജനഹിതത്തിന്റെ ഭാഗമാവുകയുള്ളു.


വിശാലമായ അർഥമുള്ളതാണ് ജനം എന്ന പദത്തിന്. എല്ലാ സമരങ്ങളും ജനങ്ങളെ മുഴുവൻ അഭിസംബോധന ചെയ്യുന്നതാകണമെന്നില്ല. എങ്കിലും സമരത്തിന്റെ ഉള്ളടക്കവും സമരം ആർക്കുവേണ്ടിയാണോ അവരുടെ പങ്കാളിത്തവും ഉറപ്പുവരുത്തി ജനാധിപത്യപരമായ സിവിൽ സമൂഹത്തെകൂടി ഉൾക്കൊണ്ടു നടത്തുന്ന സമരങ്ങൾ മാത്രമാണ് ജനാധിപത്യപരം. ആൾബലവും അർഥവുംകൊണ്ടു കേരളത്തിലെ സംഘടിത പ്രസ്ഥാനങ്ങൾക്ക് ഒരു ജനതയെയും ബോധ്യപ്പെടുത്താതെ എപ്പോ വേണമെങ്കിലും സമരം ചെയ്യാമെന്നു മാത്രമല്ല, എന്തെങ്കിലുമൊക്കെ മാമൂൽ വിശദീകരണവും നൽകി സമരം അവർക്ക് മാത്രം ബോധ്യപ്പെടുമ്പോലെ പിൻവലിക്കാമെന്ന കാര്യവും കേരളം കണ്ടിട്ടുള്ളതാണ്. ആധുനിക ജനാധിപത്യ ക്രമത്തിൽ അവകാശ സമരങ്ങളുടെ ജനകീയതയും വിശ്വാസ്യതയും നിശ്ശേഷം ഇല്ലാതാക്കിയത് സംഘടിത രാഷ്ട്രീയപ്പാർട്ടികളാണ്. സമരത്തിന്റെ വിജയമെന്ന് പറയുന്നത് ബലപ്രയോഗത്തിലൂടെ ദൈനംദിന പ്രവർത്തനങ്ങൾ സ്തംഭിപ്പിക്കുക എന്നതായി മാറിയിട്ടുണ്ട്. ശക്തിപ്രകടനം കേരളത്തിലെ രാഷ്ട്രീയപ്പാർട്ടികളുടെ ഒരവകാശമാണ്. ഇതേ രാഷ്ട്രീയപ്പാർട്ടികൾ ഹർത്താൽ ആചരിക്കുമ്പോൾ ഒരു ഭാഗത്തു ഐ.ടി, ടൂറിസം മേഖലകളിൽ ഇളവുകൾ പ്രഖ്യാപിക്കുകയും എന്നാൽ വില്ലേജ് ഓഫിസിൽ പോയി അടിയന്തരമായി ഒരു സർട്ടിഫിക്കറ്റ് വാങ്ങേണ്ട സാധാരണ വ്യക്തിക്ക് യാത്രം തടസവും സൃഷ്ടിക്കുന്നതല്ലേ കണ്ടുവരുന്നത്. സ്മാർട്ട് സിറ്റിയും ഹൈടെക്ക് വികസനവുമാണ് പ്രധാന അജൻഡ. ബൃഹത്തായ വികസനത്തിനു വേണ്ടി കുടിയൊഴിപ്പിക്കപ്പെടുന്ന ജനത സംഘടിത രാഷ്ട്രീയപ്പാർട്ടികളുടെ പിൻബലമില്ലാതെ നടത്തുന്ന അതീജീവന സമരങ്ങൾ സാമൂഹ്യശല്യമായി പ്രഖ്യാപിച്ചുകൊണ്ടു അവരെ മർദിച്ചൊതുക്കുന്ന ഭരണകൂട സമീപനങ്ങളും കേരളം കണ്ടിട്ടുള്ളതല്ലേ.


പൊതുപ്രശ്നങ്ങളെ മുൻനിർത്തി രാഷ്ട്രീയപ്പാർട്ടികൾ നടത്തുന്ന സമരങ്ങൾ പൊതുസ്വീകാര്യത ലഭിക്കാതെ പോകുന്നുണ്ടെങ്കിൽ അതിനുള്ള പ്രധാന കാരണം രാഷ്ട്രീയപ്പാർട്ടികൾ തന്നെയാണ്. പൊതുസ്വീകാര്യതയ്ക്ക് സ്വന്തം അണികളെയും പാർട്ടിവിശ്വാസികളെയും മാത്രം അണിനിരത്തിയതുകൊണ്ടാവില്ല. വാസ്തവത്തിൽ ഇതാണ് ഏറ്റവും വലിയ അരാഷ്ട്രീയത. നമ്മൾ ജീവിക്കുന്ന കാലം സമരോത്സുകമായ സ്വാതന്ത്ര്യ സമരത്തിന്റെ കാലമൊന്നുമല്ല എന്നതാണ്. എങ്കിലും അധികാരത്തിന്റെ വിവേചന രാഷ്ട്രീയത്തിനെതിരേ പ്രക്ഷോഭങ്ങൾ നടക്കുന്നുണ്ട്. ഷഹീൻബാഗും, കർഷകരുടെ സമരവും സമകാലീന ചരിത്രത്തിലെ ജനതയെ രാഷ്ട്രീയവത്കരിച്ച, ഭരണഘടനാവകാശങ്ങളെപ്പറ്റിയും പുതിയതരം ഭരണകൂട വിവേചനങ്ങളെക്കുറിച്ചും നമ്മെ ബോധ്യപ്പെടുത്തിയ നവസാമൂഹിക പ്രക്ഷോഭങ്ങളാണ്. ഈ സമരങ്ങളുടെ അന്തഃസത്തയെ അധികാര ബലത്തിൽ നടത്തപ്പെടുന്ന അനുഷ്ഠാന സമരങ്ങളുമായി താരതമ്യം ചെയ്യുന്നത് ഉചിതമായിരിക്കില്ല. അസാധാരണമാണ് ഈ പ്രക്ഷോഭങ്ങളുടെ സ്റ്റാമിന. അതീജീവനസമരങ്ങളുടെ ചെറുത്തുനിൽപ്പ് ശേഷിയുടെ ജൈവികതയെ ഇത് ബോധ്യമാക്കുന്നു.


പൊതുയിടങ്ങളിൽ സമരം ചെയ്യേണ്ടിവരുന്ന സന്ദർഭങ്ങളുണ്ട്. പക്ഷേ അത്തരം പ്രക്ഷോഭങ്ങൾ തന്നെ പൊതുമയുടെ സന്ദേശവും ഉള്ളടക്കവും നിറഞ്ഞതായിരിക്കും. സമരങ്ങളും പ്രക്ഷോഭങ്ങളും ഊർജവൽക്കരിക്കുന്നത് ഏതു സ്രോതസിൽ നിന്നുള്ള ഊർജം സംഭരിച്ചിട്ടാണെന്നതും പ്രധാനമാണ്. സംഘടിത രാഷ്ട്രീയ പ്രസ്ഥാനങ്ങളും സംഘടനകളും അധികാരം സ്രോതസുകളിൽ നിന്നാണ് ഊർജം സംഭരിക്കുന്നതെങ്കിൽ സൂക്ഷ്മരാഷ്ട്രീയ പ്രസ്ഥാനങ്ങൾ അതിന്റെ പ്രക്ഷോഭങ്ങൾക്കുള്ള ഊർജം തേടുന്നത് സിവിൽ സമൂഹത്തിൽ നിന്നാണ്. രണ്ടു സമരങ്ങളോടുമുള്ള അധികാര സ്ഥാപനങ്ങളുടെ സമീപനത്തിലുമുണ്ട് വ്യതിരിക്തത. ആദിവാസികളോ മത്സ്യത്തൊഴിലാളികളോ നടത്തുന്ന സമരത്തിനോടുള്ള സമീപനമാണോ പൊലിസിനും അധികാര സ്ഥാപനങ്ങൾക്കും അധികാരബലമുള്ള സംഘടിത രാഷ്ട്രീയപ്പാർട്ടികൾ നടത്തുന്ന സമരങ്ങളോട്. സമരവുമായി ബന്ധപ്പെട്ടുള്ള കേസുകൾ പിൻവലിക്കാനുള്ള അധികാരം സർക്കാരിൽ നിക്ഷിപ്തമാണെന്ന ധാരണയിൽ പലപ്പോഴും സംഘടിത രാഷ്ട്രീയപ്പാർട്ടികൾ നടത്തുന്ന സമരങ്ങളിലെ അതിക്രമങ്ങൾ അതാതു പാർട്ടികളും മുന്നണികളും അധികാരത്തിൽ വരുമ്പോൾ പിൻവലിക്കപ്പെടാറുണ്ടെന്നുള്ളത് വസ്തുതയല്ലേ. നിയമസഭാ കൈയാങ്കളിയിലെ ഒരു വാദംതന്നെ നിയമസഭ പൊതു ഇടമല്ലെന്നാണ്. ഇതിൽനിന്ന് നമ്മൾ എന്താണ് മനസിലാക്കേണ്ടത്: സമൂഹം സ്വയമേ അരാഷ്ട്രീയവൽക്കരിക്കുകയാണോ അതോ രാഷ്ട്രീയ സഘടനകൾ രാഷ്ട്രീയത്തിൽനിന്ന് ജനതയെയും സമൂഹത്തെയും അന്യവൽക്കരിക്കുകയാണോ?


മധ്യവർഗത്തിലെ ഉൽപതിഷ്ണുക്കൾ ചമഞ്ഞുകൊണ്ടു സമരങ്ങളുടെ ജനകീയതയും അത് ഉയർത്തുന്ന ജീവൽപ്രശ്നങ്ങളൊക്കെ ചൂണ്ടിക്കാട്ടി മധ്യവർഗം വളരെ വേഗം വലതുപക്ഷവൽക്കരിക്കപ്പെടുകയാണ് എന്ന് നവ മാധ്യമ ചേമ്പറുകളിൽ ഇരുന്നു വാദിയും ജൂറിയും ജഡ്ജിയുമായി കുറെ ആരാധകരെയും ചേർത്തുക്കൊണ്ടു വിധി പ്രസ്താവം നടത്താൻ എളുപ്പമാണ്. പൊതുമേഖലയിലെ പോലെ സ്വകാര്യസ്ഥാപനങ്ങളിൽ ജോലിചെയ്യുന്നവർക്ക് അനേകതരം ലീവുകളും അതിനൊക്കെ പുറമെ ആർജിത അവധികളൊന്നുമില്ല. കേരളത്തിലെ സർക്കാർ സേവനമേഖലയിലെ സുരക്ഷിത്വംവച്ചുകൊണ്ട് ഒരു വിധിപ്രസ്താവം നടത്തുന്നത് അത്തരം പ്രസ്താവം നടത്താൻ സൗകര്യമുള്ളവരുടെ കാര്യം മാത്രമാണ്. കൂടുതൽ സ്വകാര്യ സ്വത്തുക്കൾ ആർജിക്കുക എന്ന നിലയിലുള്ള ധാർമിക മൂല്യമാണ് കേരളത്തിലെ ഉപഭോഗ സമൂഹത്തിൽ വ്യവസ്ഥാപിതമായിരിക്കുന്നത്. അതിനായി പരമാവധി കടം വാങ്ങുക പിന്നെ അത് തിരിച്ചടയ്ക്കാനായുള്ള അധ്വാനം ചെയ്യുക എന്നാണ് സ്ഥിതി. മാസ ശമ്പളം കിറുകൃത്യം ലഭിക്കുന്നവർക്ക് ഈ ജീവിതശൈലി അത്രതന്നെ ക്ലേശകരമായിരിക്കുകയില്ല. പക്ഷേ എല്ലാവരുടെയും സ്ഥിതി അത് തന്നെയല്ലലോ.


ദൂരസ്ഥലങ്ങളിൽനിന്നു വന്ന ജീവിതാഭിവൃദ്ധിക്കായി നഗരങ്ങളിലെ സ്വകാര്യ തൊഴിലിടങ്ങൾ ആശ്രയിക്കേണ്ടിവരുന്ന മനുഷ്യർക്ക് ഓരോ നിമിഷവും അത്രയും വിലപ്പെട്ടതാണ്. പുതിയ ജീവിതക്രമമനുസരിച്ചു വളരെയധികം സ്ത്രീകൾ നഗരങ്ങളിലെ വിവിധ സ്ഥാപനങ്ങളിൽ ജോലിക്കായി എത്തുന്നുണ്ട്. ഗാർഹിക തൊഴിലിനൊപ്പം ശമ്പളം ലഭിക്കുന്ന അധ്വാനവും ചെയ്യുന്നവരാണ് ഇവർ. വഴി മുടക്കിയുള്ള സമരങ്ങൾ സൃഷ്ടിക്കുന്ന യാത്രാ തടസങ്ങൾ ചെറുതായല്ല ഇവരെ ബാധിക്കുന്നത്.
തെരുവിലെ സമരങ്ങളെക്കുറിച്ചുള്ള കാൽപനിക ചിന്തകൾ നല്ലതാണ്.സമരതീവ്രമായ എല്ലാ നിലയിലുമുള്ള വിമതത്വം ദൈനംദിന ജീവിതാനുഭവമായി വരുന്ന ഘട്ടത്തിലാണിതിനു പ്രസക്തി എന്നുമാത്രം. പക്ഷേ ഇന്നത്തെ കേരളത്തിലെ തെരുവ് എന്ന് വിളിക്കപ്പെടുന്ന ഇടത്തിന്റെയും സമരമെന്ന് വിളിക്കുന്ന സംഘാടനങ്ങളുടെയും യാഥാർഥ്യം ഈ കാൽപനികതയുമായി ചേർന്നുപോകുന്നതല്ല. ഇന്നത്തെ തെരുവ് എസ്.കെ അവതരിപ്പിച്ച തെരുവല്ല. അത് നവലിബറൽ സ്മാർട്ട് സിറ്റിയാകാൻ വെമ്പൽകൊള്ളുന്ന മെട്രോ നഗരത്തെരുവുകളാണ്. ആഗോള ബ്രാൻഡുകളുടെ വിഷ്വൽ മെർച്ചൻഡൈസിങ്ങുമുള്ള നഗരത്തെരുവുകൾ എപ്പോഴേ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് അപ്രാപ്യമായി കഴിഞ്ഞിരിക്കുന്നു. ഡേവിഡ് ഹാർവേ ''റൈറ്റ് റ്റു ദ സിറ്റി''യിൽ സൂചിപ്പിക്കുന്നത് പോലെ നവലിബറൽ നഗരങ്ങൾ പലതരത്തിലുള്ള വിവേചനങ്ങൾക്കുമുള്ള ഇടമാകുന്നു. നഗരത്തെ പുതിയ രീതിയിൽ ഭാവന ചെയ്യുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അസംഘടിതരായ ജനവിഭാഗങ്ങളെ അവരെ ആവശ്യമുള്ള മാമൂൽ തൊഴിലുകൾക്കല്ലാതെ നഗരത്തെരുവിലേക്കുള്ള പ്രവേശം നിഷേധിക്കെപ്പെട്ടിരിക്കുന്നു. അതുകൊണ്ടാണ് സെക്രട്ടേറിയേറ്റിന്റെ മുമ്പിലും നിയമസഭാ മന്ദിരത്തിന്റെ മുമ്പിലും ആദിവാസികൾ സമര പരിപാടികൾ സംഘടിപ്പിച്ചപ്പോൾ പലരും അസ്വസ്ഥത പ്രകടിപ്പിച്ചത്. തെരുവ് ഇപ്രകാരം സാമ്പത്തിക ഭദ്രതയുള്ള ഉപരി, മധ്യ വർഗങ്ങൾക്ക് മാത്രം പ്രവേശനമനുവദിക്കുന്നതായി സംവരണം ചെയ്യപ്പെട്ടിരിക്കുന്നു.


എണ്ണ വിലവർധനവ് ഒരു ജീവൽപ്രശ്നം തന്നെയാണ്. കേരളത്തിലെ ബഹുഭൂരിപക്ഷം ജനതയും ഇന്ധന വില വർധനവിനെതിരേ സമരത്തിൽ നേരിട്ട് പങ്കാളിത്തം വഹിക്കാനായില്ലെങ്കിലും മനസുകൊണ്ടെങ്കിലും പങ്കുചേരും. കേരളത്തിലെ അരാഷ്ട്രീയർ എന്ന ഉൽപതിഷ്ണുക്കളാൽ മുദ്രയിടക്കപ്പെട്ട മധ്യവർഗം തീർച്ചയായും സമരത്തിനോട് അവരുടെ നിലയിൽ ഐക്യം പ്രകടിപ്പിക്കും. കാരണം ഈ വിഷയം അവരെക്കൂടി ബാധിക്കുന്നതാണ്. ഒരുപക്ഷേ ഉപഭോഗപരതയുടെ അടിസ്ഥാനത്തിലായിരിക്കും ഇന്ധന വില പ്രശ്നത്തെ മധ്യവർഗത്തിൽപെട്ടവർ മനസിലാക്കുന്നത്. ഹർത്താൽ പ്രഖ്യപനങ്ങൾ ഏതുനിലയിലാണ്സ്ഥിരവരുമാനക്കാരായ മധ്യവർഗം എതിർപ്പൊന്നുമില്ലാതെ സ്വീകരിക്കുന്നതെന്നു കണ്ടിട്ടുള്ളതാണ്. ഒരിക്കൽ കേരളത്തിൽ മിന്നൽ ഹർത്താലുകളും മിന്നൽ പണിമുടക്കുകളും നിർബാധം നടത്തപ്പെട്ടിരുന്നു. അതിന്റെ ദുരിതം നേരിടേണ്ടിവന്നിരുന്ന ജനതയുടെ പ്രതികരണത്തെയും മധ്യവർഗ ഉൽപതിഷ്ണുക്കൾ അരാഷ്ട്രീയവാദം എന്നാണ് മുദ്രയടിച്ചിരുന്നത്. ഇന്നിപ്പോൾ രാഷ്ട്രീയ സംഘടനകൾ തന്നെ പുതുബോധ്യത്തിന്റെ അടിസ്ഥാനത്തിൽ അത്തരം സമര രീതി ഉപേക്ഷിച്ച മട്ടാണ്.
പൗരർ അനുഭവിക്കുന്ന ജീവൽ പ്രശ്നങ്ങളെ ഏറ്റെടുത്തുകൊണ്ടു സമരം ചെയ്യുക വഴിയാണ് സമൂഹത്തെ രാഷ്ട്രീയവത്കരിക്കുന്നതും സാമൂഹിക മാറ്റങ്ങൾക്ക് പ്രേരിപ്പിക്കുന്നതും. എന്നാൽ, സമരങ്ങൾ കേവലം സംഘടന ശക്തിപ്രകടനവും അനുഷ്ഠാനപരതയും മാത്രമായി ചുരുങ്ങുമ്പോൾ സമൂഹം മാത്രമല്ല രാഷ്ട്രീയപ്പാർട്ടികൾ തന്നെ അരാഷ്ട്രീയവൽക്കരിക്കപ്പെടുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'അത് പൊലീസ് മര്‍ദനമല്ല, രക്ഷാപ്രവര്‍ത്തനം'; നവകേരള സദസിലെ വിവാദ പ്രസ്താവനയില്‍ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം

Kerala
  •  2 months ago
No Image

ലഹരിക്കേസ്: ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ശ്രീനാഥ് ഭാസിക്കും പ്രയാഗ മാര്‍ട്ടിനും നോട്ടീസ്

Kerala
  •  2 months ago
No Image

കാറില്‍ ചൈല്‍ഡ് സീറ്റ് ഉടന്‍ നിര്‍ബന്ധമാക്കില്ലെന്ന് ഗതാഗത മന്ത്രി

Kerala
  •  2 months ago
No Image

സിഐസി : ഹകീം ഫൈസിയെ വീണ്ടും സെക്രട്ടറിയാക്കിയ നടപടി ശരിയല്ല - സമസ്ത 

organization
  •  2 months ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  2 months ago
No Image

ഡ്രൈവറുടെ ഗൂഗിള്‍ പേ അക്കൗണ്ട് വഴി കൈക്കൂലി നല്‍കി; ഇടുക്കി ഡിഎംഒ അറസ്റ്റില്‍

Kerala
  •  2 months ago
No Image

'എ.ഡി.ജി.പി വഴിവെട്ടിക്കൊടുത്തു, ആക്ഷന്‍ ഹീറോയെ പോലെ സുരേഷ് ഗോപിയെ എഴുന്നള്ളിച്ചു' സഭയില്‍ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം 

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രിയുടെ അപ്പനായാലും.....'പരാമര്‍ശം നാക്കുപിഴ; ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നുവെന്ന് അന്‍വര്‍

Kerala
  •  2 months ago
No Image

ഓം പ്രകാശ് താമസിച്ച ഹോട്ടൽ മുറിയിൽ ലഹരി സാന്നിധ്യം കണ്ടെത്തിയതായി പൊലിസ് 

Kerala
  •  2 months ago
No Image

പൂരം കലക്കലില്‍ സഭയില്‍ രണ്ട് മണിക്കൂര്‍ ചര്‍ച്ച

Kerala
  •  2 months ago