HOME
DETAILS
MAL
തടി ബോട്ടുകളിലെ മീൻപിടിത്തം ഇല്ലാതാകും
backup
November 09 2021 | 20:11 PM
തിരുവനന്തപുരം
വിവിധ ഘട്ടങ്ങളിലായി തടി ബോട്ടുകൾ മത്സ്യബന്ധനത്തിൽനിന്ന് നീക്കം ചെയ്ത് കൂടുതൽ സുരക്ഷിതമായ യാനങ്ങളിലേക്ക് പരിവർത്തനം ചെയ്യാൻ പദ്ധതിയുണ്ടെന്ന് മന്ത്രി സജി ചെറിയാൻ നിയമസഭയെ അറിയിച്ചു.കൊല്ലം, എറണാകുളം, തൃശൂർ, മലപ്പുറം, കണ്ണൂർ, കോഴിക്കോട് ജില്ലകളിലായി 1,595 പഴക്കം ചെന്ന തടി നിർമിത യന്ത്രവൽകൃത യാനങ്ങൾ മത്സ്യബന്ധനത്തിനായി ഉപയോഗിക്കുന്നുണ്ട്. വീൽ ഹൗസുകളുള്ള തടി ബോട്ടുകളുടെ കാലാവധി നിലവിൽ 12 വർഷമായി നിജപ്പെടുത്തിയതിനാൽ അവയ്ക്ക് ലൈസൻസ് പുതുക്കിക്കൊടുക്കില്ല. സംസ്ഥാന തീരവികസന കോർപറേഷൻ മുഖേന കിഫ്ബി ധനസഹായത്തോടെ 51 ആധുനിക മത്സ്യമാർക്കറ്റുകൾ സ്ഥാപിക്കാൻ 120.57 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം നൽകിയിട്ടുണ്ട്. മത്സ്യത്തൊഴിലാളി സ്ത്രീകളുടെ ആവശ്യങ്ങളും സൗകര്യങ്ങളും പരിഗണിച്ചായിരിക്കും നിർമാണം നടത്തുകയെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."