ചെന്നൈയില്‍ രക്ഷാപ്രവര്‍ത്തനത്തിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂടെ നില്‍ക്കണമെന്ന് രാഹുല്‍ ഗാന്ധി
ചെന്നൈ: മഴക്കെടുതിയിലമര്‍ന്ന ചെന്നൈയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി.
എല്ലാവരോടും എല്ലാ സുരക്ഷാനടപടികളും പാലിക്കാന്‍ അഭ്യര്‍ത്ഥിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രക്ഷാപ്രവര്‍ത്തനം നടത്തണമെന്നും രാഹുല്‍ പറഞ്ഞു.
'ചെന്നൈയിലെ നിര്‍ത്താതെ പെയ്യുന്ന മഴ ആശങ്കാജനകമാണ്. സംസ്ഥാനത്തെ നമ്മുടെ സഹോദരങ്ങളോട് എല്ലാ സുരക്ഷാ നടപടികളും പാലിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു. കൂടാതെ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് ഒരു അഭ്യര്‍ത്ഥന. ദയവായി ദുരിതാശ്വാസ, രക്ഷാപ്രവര്‍ത്തനങ്ങളില്‍ സഹായിക്കുക,ടേയ്ക് കെയര്‍ ചെന്നൈ,'' അദ്ദേഹം ട്വിറ്ററില്‍ എഴുതി.
അതേസമയം ചെന്നൈയില്‍ റെഡ് അലര്‍ട്ട് പിന്‍വലിച്ചിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം കരതൊട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."