അര്‍ബുദ ബാധിതനായ കുട്ടിക്ക് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ നിഷേധിച്ച സംഭവം:നഗര ചെയര്‍ പേഴ്‌സന്റെ നിലപാട് വിവാദമാകുന്നു
കായംകുളം : അര്‍ബുദ ബാധിതനായി മരിച്ച കുട്ടിയ്ക്ക് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ നിഷേധിച്ച സംഭവത്തില്‍ നഗര ചെയര്‍ പേഴ്‌സന്റെ നിലപാട് വിവാദമാകുന്നു . ചേരാവള്ളി കൊച്ചു വീട്ടില്‍ തജീര്‍ സലീന ദമ്പതികളുടെ മകന്‍ അബു ഉമ്മര്‍ (11 ) ന്റെ ചികത്സയാണ് നഗരസഭയുടെ നിയന്ത്രണത്തിലുള്ളചേരാവള്ളി അര്‍ബന്‍ പ്രാഥമിക ആരോഗ്യ കേന്ദ്രം നിഷേധിച്ചത്.
കഴിഞ്ഞ മാസം 30 ന് രാവിലെ 10.30 ഓടെ രോഗിയായ കുട്ടിയെ അടിയന്തരമായി രക്ത പരിശോധക്കും ചികിത്സക്കും വേണ്ടി വീടിന് സമീപമുള്ള ആശുപത്രിയില്‍ കൊണ്ടുവന്നു. തിരക്കിന്റെ പേര് പറഞ്ഞ് രക്ത പരിശോധ വൈകിക്കുകയും ചെയ്തു. ഇതിനിടയില്‍ കുട്ടിയുടെ നിലവഷളായി. കുട്ടിയുടെ കാര്യം പറഞ്ഞ രക്ഷിതാക്കളോട് ലാബ് ടെക്‌നീഷ്യനും ഡ്യൂട്ടി ഡോക്ടറും മോശമായി പെരുമാറി. ഉടന്‍ തന്നെ കുട്ടിയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയും മരണപ്പെടുകയും ചെയ്തു. ഇതെല്ലാം ചൂണ്ടികാട്ടി കുട്ടിയുടെ മാതാവ് സലീന കഴിഞ്ഞ ദിവസം കായംകുളം എം.എല്‍.എ യു പ്രതിഭക്ക് പരാതി നല്‍കി.
എം.എല്‍.എ ആരോഗ്യ മന്ത്രി വീണ് ജോര്‍ജിന് ആ പരാതി അയക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം നഗരസഭ ചെയര്‍ പേഴ്‌സണ്‍ മരിച്ച കുട്ടിയുടെ വീട്ടിലെത്തി. മതാപിതാക്കള്‍ ചികിത്സ നിഷേധിച്ച കാര്യം പറഞ്ഞപ്പോള്‍ എം.എല്‍.എയ്ക്ക് പരാതി നല്‍കിയതിനാല്‍ ഇടപെടാന്‍ കഴിയില്ലന്ന് പറഞ്ഞ് കൈ ഒഴിയുകയായിരുന്നു. ചെയര്‍ പേഴ്‌സനും എം.എല്‍.എയും തമ്മിലുള്ള പടലപിണക്കമാണ് കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."