HOME
DETAILS

ആദായ നികുതിക്കുരുക്കില്‍ കോണ്‍ഗ്രസ്; എ.ഐ.സി.സിയില്‍നിന്ന് പണമെത്തില്ല

  
Web Desk
March 26 2024 | 03:03 AM

Congress in income tax mess

കോഴിക്കോട്: ആദായ നികുതി വകുപ്പ് അക്കൗണ്ടുകള്‍ മരവിപ്പിച്ചതോടെ എ.ഐ.സി.സിയില്‍നിന്ന് ഫണ്ട് എത്തില്ലെന്ന തിരിച്ചറിവില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ പ്രചാരണ ചെലവ് കുറയ്ക്കുന്നു. പാര്‍ട്ടി ഫണ്ട് ലഭിച്ചില്ലെങ്കില്‍ പ്രചാരണ ചെലവിനായി പണം കടംവാങ്ങേണ്ട അവസ്ഥയിലാണ് സ്ഥാനാര്‍ഥികള്‍. ആദ്യഘട്ട പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് പലരും സ്വന്തം നിലയില്‍ പണം കണ്ടെത്തുകയായിരുന്നു.

പരമാവധി ചെലവ് കുറച്ചാണ് ഇപ്പോഴത്തെ പ്രചാരണം. ഔദ്യോഗിക പര്യടനം തുടങ്ങുന്നതുവരെ അകമ്പടി വാഹനങ്ങളില്ലാതെയാണ് സ്ഥാനാര്‍ഥികളുടെ യാത്ര. ബോര്‍ഡ്, ബാനര്‍ എന്നിവയിലും ചെലവ് കുറയ്ക്കാനാണ് ശ്രമം. ലക്ഷങ്ങള്‍ ചെലവുവരുന്ന വന്‍ സമ്മേളങ്ങള്‍ ഇത്തവണ പരമാവധി കുറയ്ക്കും. ദേശീയ നേതാക്കളുടെ പര്യടനത്തിനും നിയന്ത്രണമുണ്ടാവും. ഇതര സംസ്ഥാനങ്ങളിലേക്ക് നേതാക്കള്‍ക്ക് ചുമതല നല്‍കി പറഞ്ഞയക്കുന്നതും കുറവ് വരുത്തും. ഓഫിസുകള്‍ക്കായി വന്‍തുക ചെലവിടരുതെന്ന് നിര്‍ദേശമുണ്ട്. 

ദൃശ്യ, പത്രമാധ്യമങ്ങളിലെ പരസ്യത്തിലും കുറവ് വരുത്തും. ചെലവ് നിരീക്ഷിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷനും ഇറങ്ങുമെന്നതിനാല്‍ ഇക്കാര്യങ്ങളില്‍ സൂക്ഷ്മത വേണമെന്ന് നേതൃത്വം കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 
പ്രചാരണ പോസ്റ്റര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അച്ചടിച്ച് വിതരണം ചെയ്യുന്നുണ്ട്. കൂടുതല്‍ ആവശ്യമുള്ള ബോര്‍ഡുകള്‍ ബൂത്ത്, പഞ്ചായത്ത് കമ്മിറ്റികള്‍ സ്വന്തം ചെലവില്‍ വയ്ക്കണമെന്നാണ് നിര്‍ദേശം. ബൂത്ത് കമ്മിറ്റികള്‍ക്ക് നല്‍കേണ്ട തുകയിലും കുറവുവരുത്താന്‍ ഇത്തവണ നിര്‍ബന്ധിതരാവും. 

പ്രധാന പ്രവര്‍ത്തകര്‍ക്ക് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി നിശ്ചിത തുക നല്‍കുന്ന കീഴ്വഴക്കം കോണ്‍ഗ്രസിലുണ്ട്. ഇത്തവണ ഇത് നിലയ്ക്കാനാണ് സാധ്യതയെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. തെരഞ്ഞടുപ്പ് കമ്മിറ്റി ഓഫിസുകളുടെ പ്രവര്‍ത്തനം, മൈക്ക് അനൗണ്‍സ്‌മെന്റ്, നേതാക്കളുടെ വാഹന സൗകര്യം എന്നിവയ്‌ക്കെല്ലാം വന്‍തുകയാണ് ചെലവുവരിക. എ.ഐ.സി.സിയില്‍നിന്ന് ഫണ്ട് കിട്ടിയില്ലെങ്കില്‍ ഇതെല്ലാം വെട്ടിച്ചുരുക്കേണ്ട അവസ്ഥയിലാണ് സ്ഥാനാര്‍ഥികളും നേതാക്കളും. സ്ഥാനാര്‍ഥികള്‍ സ്വന്തം നിലയ്ക്ക് ഫണ്ട് ശേഖരിക്കാറുണ്ടെങ്കിലും എ.ഐ.സി.സി നല്‍കുന്ന ഫണ്ടാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ പ്രചാരണത്തിന് കാര്യമായി ഉപയോഗിച്ചിരുന്നത്.

ആദായനികുതി വകുപ്പ് അക്കൗണ്ട് മരവിപ്പിച്ചതോടെ നേതാക്കളുടെ ട്രെയിന്‍ യാത്രയ്ക്കുപോലും പണമില്ലെന്ന് രാഹുല്‍ ഗാന്ധി വെളിപ്പെടുത്തിയിരുന്നു. കേന്ദ്ര ഏജന്‍സികള്‍ വരിഞ്ഞുമുറുക്കുന്ന സാഹചര്യത്തില്‍ പ്രതിസന്ധിക്ക് എങ്ങനെ പരിഹാരം കാണാനാകുമെന്നറിയാതെ പ്രതിസന്ധിയിലാണ് കോണ്‍ഗ്രസ്. സി.പി.എമ്മും ബി.ജെ.പിയും വന്‍തോതില്‍ പണമൊഴുക്കുന്നതാണ് കോണ്‍ഗ്രസിന് തലവേദനയാകുന്നത്. 

പുതിയകാലത്തിനൊത്ത പ്രചാരണങ്ങള്‍ക്ക് ഏറെ പണം ചെലവാക്കേണ്ടിവരും. സി.പി.എമ്മും ബി.ജെപിയും പണമിറക്കി പ്രചാരണം കൊഴുപ്പിക്കുമ്പോള്‍ അതിനൊപ്പമെത്താന്‍ പാടുപെടേണ്ടിവരുമോ എന്ന ആശങ്കയിലാണ് കോണ്‍ഗ്രസ് നേതാക്കള്‍. കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടക, തെലങ്കാന സംസ്ഥാനങ്ങളില്‍നിന്ന് ലഭിച്ചേക്കാവുന്ന ഫണ്ടില്‍ മാത്രമാണ് നേതാക്കളുടെ പ്രതീക്ഷ. ആദായനികുതിക്കുരുക്ക് മുറുക്കിയാല്‍ ഈ ഫണ്ടുകളുടെ ലഭ്യതയും പ്രശ്‌നമാവും.

 ഫണ്ട് പിരിവിനായി തെരഞ്ഞെടുപ്പ് കമ്മിറ്റികളുടെ രസീറ്റ് ബുക്കുകള്‍ അടിച്ച് ബൂത്ത്, പഞ്ചായത്ത് കമ്മിറ്റികള്‍ക്ക് നല്‍കിയിട്ടുണ്ട്. ഇതിനുപുറമെ അടിയന്തര പണപ്പിരിവ് നടത്താന്‍ കെ.പി.സി.സി ആലോചിക്കുന്നുണ്ട്. കൂപ്പണ്‍ അടിച്ച് ബൂത്ത് തലം വരെ നല്‍കി പണം പിരിക്കാനാണ് ഉദ്ദേശിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിച്ച് ഫണ്ട് സ്വരൂപിക്കാനും സ്ഥാനാര്‍ഥികള്‍ ലക്ഷ്യമിടുന്നുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  23 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  23 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  23 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  23 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  23 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  23 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  23 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  23 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  23 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  23 days ago