നായ്ക്കളോടുള്ള സമീപനം പോലും പിന്നോക്ക വിഭാഗങ്ങളോടില്ലെന്ന്
കൊല്ലം: തെരുവു നായ്ക്കളോടുള്ള സമീപനം പോലും മുഖ്യമന്ത്രി മതന്യൂനപക്ഷങ്ങളോടും ദലിതരോടും കാണിക്കുന്നില്ലെന്ന് കെ.പി.സി.സി ന്യൂനപക്ഷ വകുപ്പ് ജില്ലാ ചെയര്മാന് നവാസ് റഷാദി. കെ.പി.സി.സി ന്യൂനപക്ഷ വകുപ്പ് വടക്കേവിള ബ്ലോക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നാദാപുരത്ത് ന്യൂനപക്ഷവിഭാഗത്തില്‍പ്പെട്ട മുഹമ്മദ് അസ്ലമിനെ അതിദാരുണമായി കൊലപ്പെടുത്തിയ കേസില്‍ പൊലിസ് ഇരുട്ടില്‍ തപ്പുകയാണ്. തെരുവ് നായ്ക്കളോട് കാണിക്കുന്ന മര്യാദ പോലും അസ്ലമിന്റെ കുടുംബത്തോട് സര്‍ക്കാരും മുഖ്യമന്ത്രിയും കാണിച്ചിട്ടില്ല. കേന്ദ്ര സര്‍ക്കാരും കേരള സര്‍ക്കാരും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
ഭാരവാഹികളായ അഫ്സല് ബാദുഷ, സജീബ്. എസ്. പോച്ചയില്‍, ഷാ സലീം, അയത്തില്‍ നാസിം, ഷഹാലുദ്ദീന്‍ കിഴക്കേടം, ഫൈസല്‍ കട്ടവിള, നൗഷാദ്, നൗഫല്‍ അയത്തില്‍,
അയത്തില്‍ ഫൈസല്‍, ഫൈസി, ഷെഫീഖ്, താരിഖ്, നാസിം എന്നിവര്‍ പ്രസംഗിച്ചു. ഷഹാലുദ്ദീന്‍ കിഴക്കേടത്തിനെ പുതിയ ബ്ലോക്ക് ചെയര്‍മാനായി തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."