വിവാദങ്ങൾക്കിടെ ജി. സുധാകരനെ പുകഴ്ത്തി അമ്പലപ്പുഴ എം.എൽ.എ
ആലപ്പുഴ
വിവാദങ്ങൾക്കിടെ ജി. സുധാകരനെ പുകഴ്ത്തി അമ്പലപ്പുഴ എം.എൽ.എ എച്ച്. സലാം. മാതൃകയാക്കേണ്ട വ്യക്തിത്വമാണ് ജി. സുധാകരന്റേതെന്ന് പുന്നപ്ര ജെ.ബി സ്കൂളിലെ പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. സുധാകരനുമായി തട്ടിച്ചുനോക്കുമ്പോൾ താൻ വളരെ താഴെനിൽക്കുന്ന ആളാണ്. അദ്ദേഹത്തെയും തന്നെയും താരതമ്യം ചെയ്യരുത്.
മാധ്യമങ്ങൾ ജി. സുധാകരനെ ചുരുക്കിക്കാണിക്കരുത്. മാധ്യമപരിലാളനത്തിൽ വളർന്ന ആളല്ല സുധാകരനെന്നും സലാം പറഞ്ഞു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിൽ സുധാകരൻ സജീവമായില്ലെന്ന് ചൂണ്ടിക്കാട്ടി എച്ച്. സലാം പരാതി നൽകിയതോടെയാണ് സി.പി.എം പ്രത്യേക അന്വേഷണ കമ്മിഷനെ വച്ചത്. കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് പാർട്ടി സുധാകരനെ പരസ്യമായി ശാസിച്ചിരുന്നു. സുധാകരനെതിരേ പരാതി നൽകിയ എച്ച്. സലാമിന്റെ അപ്രതീക്ഷിത പുകഴ്ത്തൽ പാർട്ടി അണികളിൽ വലിയ ചർച്ചയായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."