HOME
DETAILS

വഖ്ഫിൽ പി.എസ്.സി നിയമനം 'മുസ് ലിം ഓൺലി' ആക്കുന്നത് ഭാവിയിൽ നിയമപ്രശ്നത്തിനിടയാക്കും

  
backup
November 12, 2021 | 7:41 PM

485635132-2


തിരുവനന്തപുരം
പി.എസ്.സിക്ക് വിട്ട കേരള വഖ്ഫ് ബോർഡ് നിയമനങ്ങൾക്ക് മുസ് ലിങ്ങൾക്ക് വേണ്ടി മാത്രമായുണ്ടാക്കിയ സ്കോളർഷിപ്പിന്റെ ഗതി വരുമോയെന്ന് ആശങ്ക. മുസ് ലിങ്ങളുടെ പിന്നോക്കാവസ്ഥ പഠിച്ച സച്ചാർ കമ്മിറ്റി ശുപാർശ പ്രകാരം സമുദായത്തിന് വേണ്ടി മാത്രമായി രൂപം കൊടുത്ത സ്കോളർഷിപ്പ് 80ഃ20 അനുപാതത്തിലും പിന്നീട് ജനസംഖ്യാനുപാതികവുമാക്കി അട്ടിമറിച്ചതിന് സമാനമായ നടപടികൾ വഖ്ഫ് ബോർഡ് നിയമനത്തിലും ഉണ്ടാവുമോയെന്ന ആശങ്കയാണ് ഉയരുന്നത്.
വഖ്ഫ് ബോർഡ് നിയമനത്തിൽ മുസ് ലിം സമുദായത്തിലുള്ളവർക്ക് മാത്രമായി അപേക്ഷിക്കാൻ കഴിയുന്ന വിധത്തിൽ വിജ്ഞാപനമിറക്കാൻ പി.എസ്.സിക്ക് നിർദേശം നൽകുമെന്നാണ് ബില്ല് അവതരിപ്പിച്ച് വഖ്ഫിന്റെ ചുമതലയുള്ള മന്ത്രി വി. അബ്ദുറഹ്മാൻ നിയമസഭയിൽ പറഞ്ഞത്.


എന്നാൽ, ഇത് ഭാവിയിൽ വലിയ നിയമപ്രശ്നങ്ങൾക്ക് വഴിവയ്ക്കുമെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ സർക്കാർ സർവിസ് ചട്ടമനുസരിച്ച് ഒരു തസ്തികയിലേക്കും ഏതെങ്കിലും മതവിഭാഗങ്ങളെ മാത്രം ലക്ഷ്യമാക്കി അപേക്ഷ ക്ഷണിക്കാൻ കഴിയില്ല.
എന്നിരിക്കെ മന്ത്രിയുടെ ഇതു സംബന്ധിച്ച അവകാശവാദം വരും നാളുകളിൽ എത്ര കണ്ട് പ്രാവർത്തികമാകുമെന്നാണ് സംശയം ഉയരുന്നത്.
ന്യൂനപക്ഷ സ്കോളർഷിപ്പ് 80ഃ20 ആനുപാതം ആക്കിയതിനെതിരായ നടപടി ചോദ്യം ചെയ്തു കൊണ്ടുളള ഹരജി പരിഗണിച്ചാണ് കോടതി അതു ജനസംഖ്യാനുപാതികമായി വിഭജിച്ചത്.
വഖ്ഫ് ബോർഡിലേക്കുള്ള പി.എസ്.സി വിജ്ഞാപനത്തിൽ ''മുസ് ലിംകൾക്ക് മാത്രം'' എന്ന വ്യവസ്ഥ വയ്ക്കുകയാണെങ്കിൽ അത് കോടതിയിൽ ചോദ്യം ചെയ്യപ്പെടുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
കൂടാതെ , വരും വർഷങ്ങളിൽ അത് വർഗീയ പ്രചാരണത്തിന് ഉപയോഗിക്കാനും ഇടയുണ്ട്.


ഭൂരിപക്ഷ വികാരം മാനിച്ച് ദേവസ്വം ബോർഡിലെ നിയമനം പി.എസ്.സിക്ക് വിടാത്ത സർക്കാർ കേവലം 120ൽ താഴെ മാത്രം തസ്തികകളുള്ള വഖ്ഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിട്ടതിലെ ഇരട്ടത്താപ്പും ചർച്ചയാവുന്നുണ്ട്.
കൂടാതെ വഖ്ഫ് ബോർഡിലേക്കുള്ള നിയമനം മറ്റു സർക്കാർ സർവിസ് മേഖലകളിലെ ജനറൽ ക്വാട്ടയിൽ നിന്നുള്ള മുസ് ലിങ്ങളുടെ അവസരം കുറയ്ക്കാൻ കാരണമാവും.
- വഖ്ഫ് ബോർഡ് നിയമനത്തിൽ സംവരണ, റൊട്ടേഷൻ സംവിധാനം ബാധകമല്ലാത്തതും വിവാദമാവാനിടയുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അതിക്രമങ്ങളിൽ പതറരുത്, സ്ത്രീകളുടെ മിത്രമാകാൻ മിത്രയുണ്ട്; തുണയായയത് 5.66 ലക്ഷം സ്ത്രീകൾക്കും കുട്ടികൾക്കും

Kerala
  •  3 days ago
No Image

കടുവകളുടെ എണ്ണം എടുക്കാന്‍ ബോണക്കാട് പോയ ഉദ്യോഗസ്ഥരെ കാണാനില്ല; കാണാതായവരില്‍ വനിതാ ഫോറസ്റ്റ് ഉദ്യോഗസ്ഥയും

Kerala
  •  3 days ago
No Image

കൊച്ചി നഗരത്തില്‍ ഇന്ന് കുടിവെള്ളം മുടങ്ങില്ല; തമ്മനം പമ്പ് ഹൗസിലെ അറ്റകുറ്റപ്പണികള്‍ മാറ്റിവച്ചെന്ന് ജല അതോറിറ്റി

Kerala
  •  3 days ago
No Image

കാലിക്കറ്റിൽ പരീക്ഷ, കേരളയിൽ പരീക്ഷാഫലം; ഇന്നത്തെ യൂണിവേഴ്സിറ്റി വാർത്തകൾ

Universities
  •  3 days ago
No Image

പ്രവേശനം കോടി രൂപ ഫീസുള്ള പി.ജി സീറ്റിൽ; സർട്ടിഫിക്കറ്റിൽ ദരിദ്രർ

Kerala
  •  3 days ago
No Image

പത്തുകടന്നത് കഴിഞ്ഞ വര്‍ഷം; ഇപ്പോള്‍ ഐ.ഐ.എമ്മില്‍; തെരഞ്ഞെടുപ്പ് പരീക്ഷ ജയിക്കുമോ കുഞ്ഞാമിന?

Kerala
  •  3 days ago
No Image

പി.എസ്.സി- നെറ്റ് പരീക്ഷകൾ ഒരേ ദിവസം; ഉദ്യോഗാർഥികൾക്ക് വീണ്ടും പരീക്ഷണം

Kerala
  •  3 days ago
No Image

2002ലെ പണിമുടക്ക് ഓർമിക്കാൻ ഇഷ്ടപ്പെടാത്ത അധ്യായം: എ.കെ ആന്റണി

Kerala
  •  3 days ago
No Image

ഇവിടെ ഇങ്ങനെയാണ്..യു.ഡി.എഫില്ല, എൽ.ഡി.എഫും; കോൺഗ്രസും സി.പി.എമ്മും ലീഗിനെതിരേ ഒന്നിച്ച് 

Kerala
  •  3 days ago
No Image

സൗദിയിൽ പ്രവാസി മലയാളി ഹൃദയാഘാതം മൂലം അന്തരിച്ചു

Saudi-arabia
  •  3 days ago