കനത്ത മഴ: കന്യാകുമാരി-തിരുവനന്തപുരം റൂട്ടില്‍ ട്രെയിനുകള്‍ റദ്ദാക്കി
തിരുവനന്തപുരം: തിരുവനന്തപുരത്ത് കനത്ത മഴ തുടരുന്നു. റെയില്‍വേ ട്രാക്കില്‍ മൂന്നിടത്ത് മണ്ണിടിഞ്ഞു. പാറശ്ശാലയിലും എരണിയിലും കുഴിത്തുറയിലുമാണ് മണ്ണിടിഞ്ഞത്. കന്യാകുമാരി നാഗര്‍കോവില്‍ റൂട്ടില്‍ പാളത്തില്‍ വെള്ളം കയറി. ഇതേത്തുടര്‍ന്ന് തിരുവനന്തപുരം നാഗര്‍ കോവില്‍ റൂട്ടില്‍ ട്രെയിന്‍ ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടു. രണ്ട് ട്രെയിനുകള്‍ റദ്ദാക്കി. 10 ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്.
കന്യാകുമാരി - തിരുവനന്തപുരം റൂട്ടില്‍ പൂര്‍ണമായും റദ്ദാക്കിയ ട്രെയിനുകള്‍
1. 16366 - നാഗര്‍കോവില്‍ - കോട്ടയം പാസഞ്ചര്‍ (13/11/21)
2. 16127 ചെന്നൈ എഗ്മോര്‍ - ഗുരുവായൂര്‍ എക്‌സ്പ്രസ് (14/11/21)
ഭാഗികമായി റദ്ദാക്കിയത്
1. 16525 - കന്യാകുമാരി -ബെംഗളുരു ഐലന്‍ഡ് എക്‌സ്പ്രസ് തിരുവനന്തപുരത്ത് നിന്ന് തുടങ്ങും, തിരികെ തിരുവനന്തപുരത്ത് സര്‍വീസ് അവസാനിപ്പിക്കും
2. 16723 - ചെന്നൈ എഗ്മോര്‍ - കൊല്ലം അനന്തപുരി എക്‌സ്പ്രസ് നാഗര്‍കോവില്‍ വരെ മാത്രം, ഇന്നത്തെ ട്രെയിന്‍ നാഗര്‍കോവിലില്‍ നിന്ന്
3. 22627 - തിരുച്ചി - തിരുവനന്തപുരം ഇന്റര്‍സിറ്റി നാഗര്‍കോവില്‍ വരെ മാത്രം, ഇന്നത്തെ ട്രെയിന്‍ നാഗര്‍കോവിലില്‍ നിന്ന്
4. 16128 - ഗുരുവായൂര്‍ - ചെന്നൈ എഗ്മോര്‍ എക്‌സ്പ്രസ് നെയ്യാറ്റിന്‍കരയില്‍ സര്‍വീസ് അവസാനിപ്പിക്കും
5. 16650 - നാഗര്‍കോവില്‍ - മംഗളുരു പരശുറാം തിരുവനന്തപുരത്ത് നിന്ന് തുടങ്ങും
6. 12666 - കന്യാകുമാരി - ഹൗറ പ്രതിവാര തീവണ്ടി നാഗര്‍കോവിലില്‍ നിന്ന്
7. 12633 - ചെന്നൈ എഗ്മോര്‍ - കന്യാകുമാരി എക്‌സ്പ്രസ് നാഗര്‍കോവില്‍ വരെ മാത്രം
തിരുവനന്തപുരം നഗരസഭ മഴക്കെടുതികള്‍ ഫലപ്രദമായി നേരിടുന്നതിന് പൊതുജനങ്ങളെ സഹായിക്കുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം നഗരസഭയില്‍ സജ്ജമാക്കിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ നഗരസഭാ ഹെല്‍ത്ത്, എന്‍ജിനിയറിംഗ് വിഭാഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കണ്‍ട്രോള്‍ റൂമിന്റെ സേവനം ആവശ്യമുള്ളവര്‍ താഴെപ്പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്. 0471 2377702, 04712377706
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."