എളമരം കരീം ജമാഅത്ത് റിക്രൂട്ടിങ് കേന്ദ്രമെന്ന് ആരോപിച്ച കോഴിക്കോട് 'സിജി'യില്‍ സി.പി.എം ഏരിയ സമ്മേളനം
കോഴിക്കോട്:സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും രാജ്യസഭാ എം.പിയുമായ എളമരം കരിം വിദ്യാഭ്യാസ റിക്രൂട്ടിങ് കേന്ദ്രം എന്ന് ആരോപിച്ച ചേവായൂരിലെ 'സിജി' യില്‍ പാര്‍ട്ടി ഏരിയ സമ്മേളനം നടത്തി. സി.പി.എം ടൗണ്‍ ഏരിയ സമ്മേളനമാണ് സിജിയുടെ മുഖ്യ ഹാളില്‍ സംഘടിപ്പിച്ചത്.
പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ മന്ത്രി പി.എ മുഹമ്മദ് റിയാസാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ കോഴിക്കോട് എന്‍.ജി.ഒ യൂണിയന്‍ ഹാളില്‍ നടന്ന പാര്‍ട്ടി പരിപാടിക്കിടെയായിരുന്നു എളമരം കരീം സിജിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയിരുന്നത്. ജമാഅത്തെ ഇസ് ലാമിയുടെ പ്രഛഹ്ന വേഷം കെട്ടിയ കരിയര്‍ റിക്രൂട്ട്മെന്റ് സ്ഥാപനമാണ് സിജി എന്നായിരുന്നു പ്രധാന പരാമര്‍ശം.
കരിയര്‍ വിദ്യാഭ്യാസ സ്ഥാപനം എന്ന ലേബലില്‍ കേന്ദ്ര സര്‍വകലാശാലകളിലേക്ക് വിദ്യാര്‍ഥികളെ റിക്രൂട്ട് ചെയ്യാന്‍ പ്രത്യേക കേഡര്‍മാരെ വളര്‍ത്തിയെടുക്കാനുമാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. ജമാഅത്തെ ഇസ് ലാമിയുടെ പേരിലാണ് സ്ഥാപനത്തിന്റെ ഭൂമി വാങ്ങിയത്. ഇതിന്റെ പ്രധാന ഉദ്ദേശം മതതീവ്രവാദം വളര്‍ത്തലാണ്. സുന്നി വിഭാഗത്തില്‍ നിന്നുള്‍പ്പെടെ വിദ്യാര്‍ഥികളെയും പ്രത്യേകിച്ച് നാദാപുരം മേഖലയില്‍ നിന്ന് മാര്‍കിസ്റ്റ് വിരോധമുള്ള വിദ്യാര്‍ഥികളെ കൂടുതല്‍ റിക്രൂട്ട് ചെയ്യുന്നുവെന്നും എളമരം കരിം ആരോപണം ഉന്നയിച്ചിരുന്നു.
ഏരിയ സമ്മേളനത്തിന്റെ ഭാഗമായി സിജി കരിയര്‍ സെന്ററിന് മുന്നില്‍ പാര്‍ട്ടി പതാകകളും, രക്തസാക്ഷി മണ്ഡപവും സജീകരിച്ചിരുന്നു. രാവിലെ സി.പി.എം ജില്ലാ സെക്രട്ടറി പി.മോഹനന്‍ ഉള്‍പ്പെടെ നേതാക്കള്‍ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് സമ്മേളനം ആരംഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."