മഹാരാഷ്ട്രയില്‍ ഏറ്റുമുട്ടല്‍: 26 മാവേയിസ്റ്റുകളെ പൊലിസ് വധിച്ചു
മുംബൈ: മഹാരാഷ്ട്രയില്‍ പൊലിസും മോവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍.26 മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയതായി പൊലിസ് സ്ഥരീകരിച്ചു. വനമേഖലയില്‍ നിന്ന് 26 മാവോയിസ്റ്റുകളുടെ മൃതശരീരം കണ്ടെടുത്തതായി ജില്ലാ പൊലിസ് മേധാവി അങ്കിത് ഗോയല്‍ പറഞ്ഞു.
ഇന്ന് പുലര്‍ച്ചെ ആറരക്കാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചതെന്ന് പൊലീസ് സൂപ്രണ്ട് അങ്കിത് ഗോയല്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ' ഉള്‍വനത്തില്‍ കനത്ത ഏറ്റുമുട്ടലാണ് നടക്കുന്നത്. എത്ര മാവോയിസ്റ്റുകളെ വധിച്ചുവെന്ന് ഏറ്റുമുട്ടല്‍ അവസാനിച്ചാല്‍ മാത്രമേ പറയാന്‍ കഴിയൂ.' - അദ്ദേഹം പറഞ്ഞു.
തങ്ങള്‍ ഇതുവരെ 26 മൃതദേഹങ്ങള്‍ കണ്ടെത്തിയെന്നും അദ്ദേഹം പറഞ്ഞു. കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ പേരുവിവരങ്ങള്‍ ഇനിയും പുറത്ത് വന്നിട്ടില്ലെങ്കിലും മുതിര്‍ന്ന മാവോയിസ്റ്റ് നേതാവും കൊല്ലപ്പെട്ടവരിലുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഛത്തീസ്ഗഢുമായി അതിര്‍ത്തി പങ്കിടുന്ന മര്ദിന്തോല വനമേഖലയിലെ കൊര്ച്ചിയിലാണ് ഏറ്റുമുട്ടല്‍ നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."