'ചാണകവും ഗോമൂത്രവും സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്തും' പ്രസ്താവനയുമായി മധ്യപ്രദേശ് മുഖ്യമന്ത്രി
ഭോപ്പാൽ
ചാണകത്തിനും ഗോമൂത്രത്തിനും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്താനാകുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ. ഭോപ്പാലിൽ നടന്ന ഇന്ത്യൻ വെറ്ററിനറി അസോസിയേഷന്റെ പരിപാടിയിലാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന. അമൂൽ എന്ന ഡയറി ബ്രാൻഡിനെ അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി.
പശുവിനെ വളർത്തുന്നതു മൂലം വ്യക്തിയുടെ സാമ്പത്തികാവസ്ഥ മെച്ചപ്പെടുമെന്നും അതുവഴി രാജ്യം മികച്ച സാമ്പത്തികാവസ്ഥയിലേക്ക് നീങ്ങുമെന്നും അദ്ദേഹം വിശദീകരിച്ചു. കഴിഞ്ഞ വർഷം മധ്യപ്രദേശിൽ പശു കാബിനറ്റ് നടപ്പാക്കിയിരുന്നു. സർക്കാർ പശുക്കൾക്ക് സംരക്ഷണ കേന്ദ്രം ഒരുക്കിയെന്നും ചൗഹാൻ പറഞ്ഞു. ശ്മശാനങ്ങളിൽ വിറകിനു പകരം ചാണകം ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഗോമൂത്രത്തിൽ നിന്നും ചാണകത്തിൽ നിന്നും കീടനാശിനി മുതൽ മരുന്ന് വരെ നിർമിക്കാം. മധ്യപ്രദേശിലെ പശു കാബിനറ്റിൽ ആറു വകുപ്പുകളുടെ മന്ത്രിമാർ പശു സംരക്ഷണത്തിനും മറ്റുമായി പ്രവർത്തിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."