HOME
DETAILS
MAL
10 ദിവസത്തിനകം അനധികൃത കൊടിമരങ്ങള്‍ മാറ്റണം; കര്‍ശന നിര്‍ദ്ദേശവുമായി ഹൈക്കോടതി
backup
November 15 2021 | 09:11 AM
കൊച്ചി: സംസ്ഥാനത്തെ പാതയോരങ്ങളിലെ അനധികൃത കൊടിമരങ്ങളുടെ കണക്കെടുക്കാന്‍ സര്‍ക്കാര്‍ ആര്‍ജവം കാണിക്കുന്നില്ലെന്ന് ഹൈക്കോടതിയുടെ വിമര്‍ശനം.
അനധികൃത കൊടിമരങ്ങളുടെ കൃത്യമായ എണ്ണം അറിയിക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്കി. കൊടിമരങ്ങള്‍ സ്ഥാപിച്ചവര്‍ക്ക് പത്തുദിവസത്തിനകം സ്വമേധയാ എടുത്തുമാറ്റാം. മാറ്റിയില്ലെങ്കില്‍ കര്‍ശനനടപടി സ്വീകരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
അനധികൃത കൊടിമര വിഷയത്തില്‍ നിലപാട് അറിയിക്കാന്‍ പത്തു ദിവസം കൂടി വേണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. അതുവരെ പുതിയ കൊടിമരങ്ങള്‍ സ്ഥാപിക്കരുതെന്ന് കോടതി പറഞ്ഞു. അനധികൃത കൊടിമരങ്ങള്‍ സ്ഥാപിക്കുന്നവര്‍ക്കെതിരെ ഭൂസംരക്ഷണ നിയമ പ്രകാരം നടപടി സ്വീകരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."