'സല്‍മാന്‍ ഖുര്‍ഷിദിന്റെ വീടിനു മുന്നിലെ ഈ തീനാളങ്ങള്‍ പറയും ഹിന്ദുത്വയും ഹിന്ദു മതവും തമ്മിലുള്ള വ്യത്യാസം'
സല്‍മാന്‍ ഖുര്‍ഷിദിന്റെ വീടിനു മുന്നില്‍ പടര്‍ന്നു പിടിച്ച തീനാളങ്ങള്‍ പറയും. എന്താണ് അദ്ദേഹം പറഞ്ഞ ഹിന്ദുത്വയെന്ന്. അദ്ദേഹം തന്നെ ട്വിറ്ററിലും ഫേസ്ബുക്കിലും പങ്കുവെച്ചതാണ് ഇക്കാര്യം.
പുതിയ പുസ്തകമായ 'Sunrise Over Ayodhya' പ്രകാശനം ചെയ്തതിന് പിറകെയുണ്ടായ വിമര്‍ശനങ്ങളുടേയും ആക്രമണങ്ങളുടേയും ബാക്കിപത്രമായിരുന്നു ഈ തീവെപ്പ്. പുസ്തകത്തിനെതിരെ ഡല്‍ഹി പൊലിസ് കമ്മീഷണര്‍ക്ക് പരാതി ലഭിച്ചതോടെയാണ് വിവാദങ്ങള്‍ ദേശീയശ്രദ്ധയിലേക്ക് എത്തുന്നത്. പുസ്തകത്തില്‍ ഹിന്ദുത്വത്തെ ഐഎസ് ഭീകരതയുമായി താരതമ്യപ്പെടുത്തിയെന്നാണ് പരാതിയിലെ ആരോപണം. ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന അഭിഭാഷകനാണ് പരാതി നല്‍കിയിട്ടുള്ളത്. 'അടുത്ത കാലത്തുണ്ടായ ഇസ്‌ലാമിക് സ്റ്റേറ്റ്, ബോക്കോഹറം തീവ്രവാദ സംഘടനകളെ പോലെ രാഷ്ട്രീയ പരിവേഷമണിഞ്ഞ വീര്യം കൂടിയ ഹിന്ദുത്വ, യോഗികള്‍ക്കും സന്ന്യാസിമാര്‍ക്കും പരിചിതമായിരുന്ന സനാതന ധര്‍മ്മത്തെയും ക്ലാസിക്കല്‍ ഹിന്ദൂയിസത്തെയും അപ്രസക്തമാക്കിയിരിക്കുകയാണ്' എന്നാണ് പുസ്തകത്തിലെ പരാമര്‍ശം.
കൂട്ടആക്രമം തന്നെയായിരുന്നു അദ്ദേഹത്തിന് നേരെ അരങ്ങേറിയത്. സല്‍മാന്‍ ഖുര്‍ഷിദ് പാകിസ്താന്‍ ചാരനാണെന്ന് സംഘ് മുദ്രവാക്യമുയര്‍ത്തി. പാകിസ്താനിലേക്ക് പോകണമെന്നാവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ കോലം കത്തിച്ചു. വീടിനുമുന്നില്‍ തീപടരുന്നതിന്റെ വീഡിയോ അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.
ഹിന്ദു മതത്തെയല്ല ഹിന്ദുത്വയെയാണ് തന്റെ പുസ്തകം വിമര്‍ശിക്കുന്നതെന്ന് മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സല്‍മാന്‍ ഖുര്‍ഷിദ് വ്യക്തമാക്കിയിരുന്നു.
തന്റെ പുസ്തകം ഹിന്ദു മതത്തെ പിന്തുണക്കുകയും ഹിന്ദുത്വയെ ചോദ്യം ചെയ്യുകയുമാണ്. ഇതൊരു വിവാദമല്ല. സത്യമാണ് അദ്ദേഹം ചൂണ്ടിക്കാട്ടി
ഹിന്ദു മതവും ഹിന്ദുത്വവും തമ്മിലുള്ള വ്യത്യാസം സമൂഹത്തിന് അറിയാം, എന്റെ പുസ്തകം ഹിന്ദു മതത്തെ പിന്തുണക്കുകയും ഹിന്ദുത്വത്തെ ചോദ്യം ചെയ്യുകയാണ്. ഇതൊരു വിവാദമല്ല സത്യമാണ്. സത്യത്തെ വിവാദമാക്കുന്നവരോട് വേണം അത് വിശദീകരിക്കാന്‍ പറയാന്‍. ഈ പുസ്തകമില്ലെങ്കില്‍ മറ്റൊരു വിവാദം ബിജെപി ഉണ്ടാക്കും ബി ജെ പി പറയുന്നത് ഏറ്റു പറയാനല്ല കോണ്‍ഗ്രസ്. അങ്ങനെയായല്‍ ബിജെപിയുടെ ബീ ടീമാകും കോണ്‍ഗ്രസ്,ബിജെപിയെ എതിര്‍ത്തേ കോണ്‍ഗ്രസിന് മുന്നേറാനാകൂ. ഒരു വരി എടുത്താണ് അവര്‍ വിവാദം നിര്‍മ്മിക്കുന്നത്, എന്റെ പുസ്തകം തെറ്റാണെന്ന് ബിജെപി പറയുന്നു. അങ്ങനെയെങ്കില്‍ അവര്‍ തള്ളിപ്പറയുന്നത് സുപ്രിം കോടതി വിധിയെയാണ്, രാമനെയാണ്,ഹിന്ദുമതത്തെയാണ് ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറയുന്നു.
യു.പിയില്‍ തെരഞ്ഞെടുപ്പ് ഉണ്ടെന്ന് കരുതി ഞാന്‍ ഹിന്ദുത്വയുടെ മുന്നില്‍ അടിയറവ് പറയില്ല. എന്റെ നേതൃത്വം ഇക്കാര്യത്തില്‍ വ്യക്തമായ നിലപാട് എടുത്തിട്ടുണ്ട്. ഹിന്ദുത്വയും ഹിന്ദുമതവും രണ്ടാണെന്ന് അവര്‍ പറയുന്നു. അതിുകൊണാടാണ് അവക്ക് രണ്ട് പേരുകള്‍. ഒന്ന് നിശ്ക്കളങ്കരെ കൊല്ലുന്നതില്‍ വിശ്വസിക്കുന്നു. ഒന്ന് സംയോജിത സംസ്‌ക്കാരത്തിലും ഇന്ത്യാറ്റുഡേക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.
ബുധനാഴ്ച നടന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തിന്റെ വാക്കുകളും ഏറെ ചര്‍ച്ചയായിരുന്നു. ജെസിക്ക ലാല്‍ കൊലപാതകവുമായി താരതമ്യപ്പെടുത്തിയായിരുന്നു അയോധ്യ കേസിലെ സുപ്രിം കോടതി വിധിയെ ചിദംബരം പരാമര്‍ശിച്ചത്. സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷം 75 വര്‍ഷം പിന്നിട്ട ശേഷം ആരും ബാബരി മസ്ജിദ് തകര്‍ത്തില്ലെന്ന് പറയാന്‍ നാണക്കേടുണ്ടെന്ന് ചിദംബരം ചൂണ്ടിക്കാട്ടി. കേസിലെ ഇരുവിഭാഗവും വിധി അംഗീകരിച്ചു അതോടെ വിധി മികച്ചൊരു തീരുമാനമായി കണക്കാക്കപ്പെടുകയായിരുന്നു. എന്നാല്‍ ഇരുവിഭാഗവും അംഗീകരിച്ചതുകൊണ്ട് മാത്രം അതൊരു മികച്ച വിധിയായി കണക്കാക്കാന്‍ സാധിക്കില്ലെന്നും ചിദംബരം പറഞ്ഞു. ചിദംബരത്തിന്റെ പരാമര്‍ശത്തിനെതിരെയും രൂക്ഷ വിമര്‍ശനമാണ് ബി.ജെ.പി ഉയര്‍ത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."