HOME
DETAILS
MAL
പശു ആംബുലൻസ് യു.പിയിൽ അടുത്തമാസം യോഗി ഉദ്ഘാടനം ചെയ്യും
backup
November 17 2021 | 02:11 AM
ലഖ്നൗ
108 ആംബുലൻസ് സർവിസ് മാതൃകയിൽ പശുക്കൾക്ക് ആംബുലൻസും കോൾ സെന്ററും തുടങ്ങാൻ ഉത്തർപ്രദേശ് സർക്കാർ. സംസ്ഥാന മൃഗ, ക്ഷീരവികസന, ഫിഷറീസ് മന്ത്രി ലക്ഷ്മി നാരായൺ ആണ് ഇക്കാര്യം അറിയിച്ചത്. 108 ആംബുലൻസിനേക്കാൾ വലിയ ആംബുലൻസാണ് ഉണ്ടാകുകയെന്നും ലഖ്നൗ കേന്ദ്രമായി പ്രവർത്തിക്കുന്ന കോൾ സെന്ററുമായി ബന്ധപ്പെട്ടാണ് ഇവയുടെ സേവനമെന്നും അദ്ദേഹം പറഞ്ഞു. ഡിസംബറിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആംബുലൻസ് ഉദ്ഘാടനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
പശു ആംബുലൻസ് സർവിസിന്റെ കോൾ സെന്റർ നമ്പർ 515 ആയിരിക്കും. 15 മുതൽ 20 മിനുട്ട് ഇടവേളകളിൽ സർവിസ് നടത്തുമെന്നും മന്ത്രി പറഞ്ഞു. ഗുരുതരമായ രോഗമുള്ള പശുക്കളെയും മറ്റു മൃഗങ്ങളെയും തൊട്ടടുത്ത മൃഗാശുപത്രിയിൽ എത്തിക്കാനാണ് പശു ആംബുലൻസ് ഉപയോഗിക്കുകയെന്നും രാജ്യത്ത് ഇത്തരമൊരു പദ്ധതി ആദ്യമാണെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."