ആരോഗ്യ ഇന്‍ഷുറന്‍സിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ്; മുഖ്യപ്രതിയെ കോടതില്‍ ഹാജരാക്കി
കായംകുളം: ആരോഗ്യ ഇന്‍ഷുറന്‍സിന്റെ പേരില്‍ നിക്ഷേപകരില്‍ നിന്ന് പണം സ്വീകരിച്ച് 300 കോടിയോളം രൂപ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതിയെ കായംകുളം കോടതില്‍ ഹാജരാക്കി. ക്രൈബാഞ്ച് അറസ്റ്റു ചെയ്ത മുഖ്യപ്രതി നന്ദലാല്‍ കേസര്‍ സിങ്ങിനെ (എന്‍.കെ.സിങ്) കായംകുളം ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ആണ് ഹാജരാക്കിയത്.
ഇന്നലെ 12 മണിയോടെ സെന്‍ട്രല്‍ ക്രൈബ്രാഞ്ച് ഡി.വൈ.എസ്.പി സുരേന്ദ്രന്റ നേതൃത്വത്തില്‍ പ്രതിയെ കായംകുളംകോടതില്‍ എത്തിച്ചത്.
കമ്പനിയുടെ ശാഖ കായംകുത്ത് ഒ.എന്‍ കെ ജംഗ്ഷന് പടിഞ്ഞാറ് വശമുളള കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്നു. ഈ ശാഖ വഴിയും നിരവധി തട്ടിപ്പ് നടത്തിയിരുന്നു. 2017 ല്‍ മനേജര്‍ അടക്കം 4 ല്‍ ജീവനക്കാരുമായി പ്രവര്‍ത്തിച്ച ഓഫിസ് പൂട്ടിയതോടെയാണ് ഇന്‍ഷുറന്‍സ് തട്ടിപ്പ് പറത്തറിയുന്നത്.
2018 ല്‍ കായംകുളം പൊലിസ് സ്റ്റേഷനില്‍ തട്ടിപ്പിനിരയാവര്‍ പരാതി നല്‍കിയിരുന്നു. ഈ കേസുകളിലും അറസ്റ്റു രേഖപ്പെടുത്തി .കൂടുതല്‍ തെളിവ് ശേഖരിക്കാനാണ് മുബൈ ആസ്ഥനമായ കമ്പനിയുടെ ചെയര്‍മാനായിരുന്ന എന്‍.കെ.സിങ്ങിനെ കായംകുളം കോടതില്‍ ഹാജരാക്കിയത്. ഇദ്ദേഹത്തെ ഒരു ദിവസത്തേക്ക് തെളിവെടുപ്പിനായി കോടതി വിട്ടു നല്‍കി. ഒക്ടോബര്‍ 30-ന് മുംബൈയില്‍ അറസ്റ്റിലാകുന്നത്. 1990 മുതല്‍ 26 വര്‍ഷം 11 പേരുകളില്‍ പ്രവര്‍ത്തിച്ചിരുന്ന കമ്പനിയാണ് ഫിനോമിനല്‍. 1997 ല്‍ ഹെല്‍ത്ത് കെയര്‍ മേഖലകളില്‍ പുതിയ കമ്പനി തുടങ്ങി ഗവ. സെക്യൂരിറ്റി സ്‌കീമുകള്‍ എന്ന പേരില്‍ നിക്ഷേപകര്‍ക്ക് മെഡിക്ലേയിം വാഗ്ദാനം നല്‍കിയിരുന്നു.
സംസ്ഥാനത്തെ പ്രമുഖ ആശുപത്രികളില്‍ ഒ.പി.വിഭാഗത്തില്‍ ഡോക്ടര്‍മാരെ സൗജന്യമായി സന്ദര്‍ശിച്ച് പരിശോധന നടത്താമെന്നും 9 വര്‍ഷം ആകുമ്പോള്‍ അടച്ച തുക ഇരട്ടിയാകുമെന്നും പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. കേരളത്തിലെ ചില പ്രമുഖ ആശൂപത്രികളുമായി സഹരിച്ചാണ് തട്ടിപ്പ് നടത്തിയത്. ആശുപത്രികളില്‍ നിന്ന്ചിലര്‍ക്ക് ഇന്‍ഷുറന്‍സ് ലഭിക്കുകയും ചെയ്തു. 7000 രൂപ മുതല്‍ ഒന്നര ലക്ഷം രൂപവരെ നല്‍കിയവര്‍ ഉണ്ട് . കരുന്നാഗപ്പള്ളി , മാവേലിക്കര, കായംകുളം , അഞ്ചല്‍ , ചാരുംമൂട് തുടങ്ങിയ സ്ഥങ്ങളില്‍ നിന്ന് ആയിത്തിലധികം പേരാണ് തട്ടിപ്പിന് ഇരയാവര്‍ . 12 കോടിയിലധികം രൂപ ഇവിടെ നിന്ന് കമ്പിനിക്ക് ലഭിച്ചിട്ടുണ്ട്.
കൂടാതെകേരളത്തില്‍ ഞാറക്കല്‍ ,വൈപ്പിന്‍ , പെരിന്തല്‍മണ്ണ , മഞ്ചേരി, ചാലക്കുടി, ആലുവ എന്നിവടങ്ങളിലും മഹാരാഷ്ട്ര ,കര്‍ണാടക, ബംഗാല്‍ എന്നിവടങ്ങളിലും ബ്രാഞ്ചുകള്‍ ഉണ്ടായിരുന്നു. ഇവിടങ്ങളിലായി 22 പ്രതികള്‍ ആണ് ഉള്ളത് ഇതില്‍ ഏഴ് പ്രതികള്‍ അറസ്റ്റിലായിട്ടുണ്ട്. കേരളത്തില്‍ കൂടുതല്‍ ആളുകളില്‍ നിന്ന് പണം സമാഹരിച്ച ഫിനോമിനല്‍ മലയാളി പ്രൈവറ്റ് ലിമിറ്റഡിന്റെ എം.ഡി. കെ.ഒ.റാഫേലും ബന്ധുവും അടക്കം 6 പ്രതികള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. തട്ടിപ്പിനിരയാവര്‍ ചേര്‍ന്ന് ഫിനോമിനല്‍ ഇന്‍വെസ്റ്റേഴ്സ് അസോസിയേഷന്‍ എന്ന പേരില്‍ സംഘടന രജിസ്ട്രര്‍ ചെയ്തു പ്രവര്‍ത്തിക്കുന്നുണ്ട്. തട്ടിപ്പിനരയായ അഞ്ച് പേര്‍ ആത്മഹത്യചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."