സംഘ് പരിവാറേ തോല്‍പിക്കാനാവില്ല നിങ്ങള്‍ക്ക്; മുസ്‌ലിങ്ങള്‍ക്ക് ജുമുഅ നിസ്‌ക്കരിക്കാന്‍ ഗുരുഗ്രാമിലെ ഗുരുദ്വാര തന്നെ വിട്ടു നല്‍കി സിഖുകാര്‍
ഗുരുഗ്രാം: വരുന്ന വെള്ളിയാഴ്ച ഗുരുഗ്രാമില് മുസ്‌ലിം സമൂഹത്തിന് ജുമുഅ നിസ്‌ക്കരിക്കാം. ഒട്ടും ഭയമില്ലാതെ. എതിര്‍പ്പുകളില്ലാതെ, വിദ്വേഷ മുദ്രാവാക്യങ്ങളുടെ ഭിതിപ്പെടുത്തുന്ന ആരവമില്ലാതെ. തങ്ങളുടെ സിഖ് സഹോദരങ്ങളുടെ കാവലില്‍. അവര്‍ നല്‍കിയ ഇടത്ത്.
ഗുരുഗ്രാമിലെ മുസ്‌ലിങ്ങള്‍ക്ക് ജുമുഅ നിസ്‌ക്കരിക്കാനായി തങ്ങളുടെ ഏറ്റവും പവിത്രഇടമായ ഗുരുദ്വാര തന്നെ വിട്ടു നല്‍കിയിരിക്കുന്നു പ്രദേശത്തെ സിഖുകാര്‍.
അഞ്ച് ഗുരുദ്വാരകളാണ് ഇവര്‍ വിട്ടു നല്‍കിയിരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച്ച ജുമുഅ നിര്‍വഹിക്കാന്‍ ഹിന്ദു യുവാവ് തന്റെ ഷോപ്പ് വിട്ടു നല്‍കിയിരുന്നു. ഇതിന് ശേഷമാണ് സിഖുകാര്‍ ഗുരുദ്വാര തന്നെ വിട്ടുനല്‍കിയത്. ഒരേ സമയം 2000 മുതല്‍ 2500 വരേ ആളുകളെ ഉള്‍ക്കൊള്ളുന്ന ഗുരുദ്വാരയാണ് മുസ്‌ലിങ്ങള്‍ക്ക് പ്രാര്‍ത്ഥന നിര്‍വഹിക്കാന്‍ വിട്ടുനല്‍കിയത്.
ഗുരു സിംഗ് സഭ ഗുരുദ്വാരയാണ് മുസ്‌ലിങ്ങളെ സ്വാഗതം ചെയ്തത്. ഗുരു സിംഗ് സഭയുടെ കീഴില്‍ അഞ്ച് വലുതും ചെറുതുമായ ഗുരുദ്വാരകളുണ്ട്. എല്ലാ വിഭാഗം ജനങ്ങളേയും ഇവിടെ പ്രാര്‍ത്ഥന നിര്‍വഹിക്കാന്‍ സ്വാഗതം ചെയ്യുന്നതായി ഗുരുദ്വാര അധികൃതര്‍ അറിയിച്ചു. ഗുരുദ്വാരകളുടെ അങ്കണങ്ങള്‍ പ്രാര്‍ത്ഥനക്ക് ഉപയോഗിക്കാം. അതിന് എന്തെങ്കിലും പ്രയാസം തോന്നുന്നുവെങഅകില്‍ ഗുരുദ്വാര തന്നെ പ്രാര്‍ത്ഥനക്ക് ഉപയോഗിക്കാം- സഭാ ആധ്യക്ഷന്‍ ഷെര്‍ദില്‍ സിങ് സാന്ധു പറഞ്ഞു.
My india ??
— Shruti Seth (@SethShruti) November 18, 2021
♥️♥️♥️♥️♥️♥️♥️https://t.co/GYOy7K5pGp
എല്ലാ മതവിശ്വാസികള്‍ക്കും പ്രാര്‍ത്ഥനക്കായി പരിസരം ഉപയോഗിക്കാന്‍ അനുവദിക്കും. എല്ലാ മതങ്ങളും ഒന്നാണ്, ഞങ്ങള്‍ക്ക് മാനവികതയിലും മാനുഷിക മൂല്യങ്ങളിലും വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദൈവത്തിന്റെ ഏകത്വത്തില്‍ തങ്ങള്‍ വിശ്വസിക്കുന്നുവെന്നും എല്ലാവരെയും സഹായിക്കാന്‍ സിഖ് സമൂഹം എപ്പോഴും തയ്യാറാണെന്നും സഭയുടെ സീനിയര്‍ വൈസ് പ്രസിഡന്റ് ജെപി സിംഗ് പറഞ്ഞു. 'എല്ലാവര്‍ക്കും അവരുടെ വിശ്വാസമനുസരിച്ച് ഗുരുദ്വാര പരിസരത്ത് പ്രാര്‍ത്ഥിക്കാന്‍ സ്വാഗതം,' അദ്ദേഹം പറഞ്ഞു. സഭയുടെ അഞ്ച് ഗുരുദ്വാര പരിസരത്ത് ഒരേസമയം 2,000 മുതല്‍ 2,500 വരെ ആളുകളെ ഉള്‍ക്കൊള്ളാന്‍ കഴിയുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.</p
The best part is tomorrow is Guru Nanak Dev jis Gurpurab and Friday namaaz too. What a spectacular sight it will be tomorrow- prime example of brotherhood and humanity! https://t.co/EDa3IDDwjO
— Harteerath Singh (@HarteerathSingh) November 18, 2021
>
അധികൃതര്‍ അനുവദിച്ചു നല്‍കിയ ഇടങ്ങളില്‍ ജുമുഅ നടത്തുന്നതിനെ ബിജെപി നേതാക്കള്‍ ഉള്‍പ്പടെ തീവ്രഹിന്ദുത്വ പ്രവര്‍ത്തകര്‍ വിലക്കിയതോടെയാണ് മുസ്‌ലിം വിശ്വാസികളുടെ പ്രാര്‍ത്ഥന തടസപ്പെട്ടത്. കഴിഞ്ഞ രണ്ട് മാസമായി ബിജെപി നേതാക്കളുടെ നേതൃത്വത്തില്‍ ഹിന്ദുത്വ സംഘടനകള്‍ സെക്ടര്‍ 12ല്‍ നമസ്‌കാരം തടസ്സപ്പെടുത്തുന്നുണ്ട്. നമസ്‌കരിച്ചിരുന്ന സ്ഥലത്ത് ചാണകം നിരത്തിയും പൂജകള്‍ നടത്തിയുമാണ് ജുമുഅ തടസ്സപ്പെടുത്തിയത്. ബിജെപി നേതാവ് കപില്‍ മിശ്രയുടെ നേതൃത്വത്തില്‍ ഗോവര്‍ധന പൂജയും നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."