പരാതിയില്‍ നടപടിയില്ല; പിങ്ക് പൊലിസിനെതിരെ പെണ്‍കുട്ടി ഹൈക്കോടതിയില്‍
കൊച്ചി: മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് എട്ട് വയസുള്ള കുട്ടിയേയും പിതാവിനെയും പൊലിസ് പരസ്യമായി വിചാരണ നടത്തിയ സംഭവത്തില്‍ പെണ്‍കുട്ടി ഹൈക്കോടതിയില്‍. ചെയ്യാത്ത കുറ്റത്തിന് തന്നെ പീഡിപ്പിച്ച ഉദ്യോഗസ്ഥയ്ക്കെതിരെ കര്‍ശന നടപടി വേണമെന്നാണ് ഹരജിയിലെ ആവശ്യം.
പൊലിസ് ഉദ്യോഗസ്ഥ തന്നെ കള്ളി എന്ന് വിളിച്ച് അപമാനിച്ചുവെന്നും അച്ഛന്റെ വസ്ത്രം അഴിച്ച് പരിശോധന നടത്തിയെന്നും ഹരജിയില്‍ കുറ്റപ്പെടുത്തുന്നു.
മൊബൈല്‍ ഫോണ്‍ ഉദ്യോഗസ്ഥയുടെ ഹാന്റ്ബാഗില്‍ തന്നെ ഉണ്ടെന്ന് പിന്നീട് കണ്ടെത്തി. എന്നാല്‍ പൊലിസിന്റെ പീഡനം കാരണം ഞങ്ങള്‍ക്ക് മാനസിക പ്രശ്നങ്ങള്‍ ഉണ്ടായി. കുറ്റക്കാരിയായ ഉദ്യോഗസ്ഥയെ എന്നിട്ടും പൊലിസും സര്‍ക്കാരും സംരക്ഷിക്കുകയാണ്. ആറ്റിങ്ങല്‍ ഡിവൈഎസ്പിയ്ക്ക് അടക്കം പരാതി നല്‍കിയിട്ടും നടപടിയും ഉണ്ടായില്ലെന്നും ആരോപണവിധേയ ആയ രജിതയുടെ താല്‍പ്പര്യം പ്രകാരം സ്ഥലം മാറ്റം നല്‍കുകയാണ് ചെയ്തതെന്നും ഹരജിയില്‍ പറയുന്നു.
തനിക്ക് ഉണ്ടായ മാനസികാഘാതത്തിന് നഷ്ടപരിഹാരമായി 50 ലക്ഷം രൂപ നല്‍കണമെന്നും പെണ്‍കുട്ടിയുടെ ഹരജിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."