മാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവം: കോണ്‍ഗ്രസ് നേതാക്കളെ സസ്പെന്‍ഡ് ചെയ്തു
കോഴിക്കോട്: മാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സസ്പെന്ഷന്. അരക്കിണര്‍ മണ്ഡലം പ്രസിഡന്റ് രാജീവന് തിരുവച്ചിറ, ചേവായൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ. പ്രശാന്ത് കുമാര്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.
ഡിസിസി ജനറല്‍ സെക്രട്ടറി സുരേശ് കീച്ചമ്പ്രയ്ക്ക് പരസ്യ താക്കീതും നല്കി. മുന്‍ ഡിസിസി പ്രസിഡന്റ് യു രാജീവന് മാസ്റ്റര്‍ മാധ്യമങ്ങളിലൂടെ ഖേദപ്രകടനം നടത്തും.
ഈ മാസം പതിമൂന്നിനാണ് സംഭവം. കോഴിക്കോട് സ്വകാര്യ ഹോട്ടലില്‍ വെച്ച് നടത്തിയ എ ഗ്രൂപ്പിന്റെ രഹസ്യയോഗം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ മര്‍ദിക്കുകയും വനിതാ മാധ്യമപ്രവര്‍ത്തകയെ അസഭ്യം പറയുകയും ചെയ്തത്. സംഭവത്തില്‍ കെപിസിസിയുടെ നിര്‍ദേശപ്രകാരം നിയമിച്ച അന്വേഷണ കമ്മിഷന്റെ റിപ്പോര്‍ട്ട് പ്രകാരമാണ് നേതാക്കളെ സസ്പെന്‍ഡ് ചെയ്യാനുള്ള തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."