HOME
DETAILS
MAL
കോഴിക്കോട് പിടികിട്ടാപുള്ളിയെ പിടികൂടാനെത്തിയ പൊലിസിനുനേരെ പ്രതിയുടെ ആക്രമണം;ആറ് പൊലിസുകാര്‍ക്ക് പരുക്ക്
backup
November 18 2021 | 14:11 PM
കോഴിക്കോട്: പിടികിട്ടാപുള്ളിയെ പിടികൂടാനെത്തിയ പൊലിസിന് നേരെ പ്രതിയുടെ ആക്രമണം.പ്രതിയുടേയും കൂട്ടാളികളുടേയും ആക്രമണത്തില്‍ ആറ് പൊലിസുകാര്‍ക്ക് പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. പിടികൂടിയ പ്രതി ടിങ്കുവിനെ മെഡിക്കല്‍ കോളജ് പൊലിസ് സ്റ്റേഷനിലെത്തിച്ചു.
വിവിധ ജില്ലകളില്‍, പല കേസുകളില്‍ പ്രതിയാണ് ഇയാള്‍. ഇയാളെ പിടികൂടാന്‍ ശ്രമിച്ച ആറംഗ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെയാണ് ഇയാള്‍ ആക്രമണം നടത്തിയത്. ഇതില്‍ ഒരു പൊലിസുകാരന്റെ കാലിന് ഗുരുതര പരുക്കേറ്റു. ഭീകരാന്തരീക്ഷം സൃഷ്ടിച്ച് രക്ഷപ്പെടാനാണ് പ്രതിയും കൂട്ടാളികളും ശ്രമിച്ചത്. റോഡിന്റെ നടുക്ക് വാഹനം നിര്‍ത്തിയിട്ട് അതിനു മുകളില്‍ കയറിനിന്ന് ഇയാള്‍ പൊലിസിനെ വെല്ലുവിളിക്കുകയും ചെയ്തു. പിന്നീട് പൊലിസ് ഇയാളെ കൂട്ടം ചേര്‍ന്ന് പിടികൂടുകയായിരുന്നു. ഇതിനിടെയാണ് പൊലിസ് ഉദ്യോഗസ്ഥനും പരുക്കേറ്റത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."