പെന്ഷന് വിതരണം; പരാതി നല്കി
അരീക്കോട്: സാമൂഹ്യ സുരക്ഷാ പെന്ഷന് വീട്ടിലെത്തിച്ച് കൊടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പാര്‍ട്ടി നേതാക്കള്‍ ഇടപെട്ടു രാഷ്ട്രീയ വല്ക്കരിക്കുന്നതിനെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അരീക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അമ്പയത്തിങ്ങല്‍ മുനീറ ജില്ലാ കലക്ടര്‍ എ. ഷൈനാ മോള്, ജോയിന്റ് രജിസ്ത്രാര്‍, ഡി ഡി പി എന്നിവര്‍ക്കു രേഖാമൂലം പരാതി നല്കി. പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനായ മോണിറ്ററിംഗ് സമിതിയുമായി കൂടിയാലോചിച്ചാണു പെന്ഷന് വിതരണം നടത്തേണ്ടത്.
എന്നാല്‍ പ്രസിഡന്റിനെ അറിയിക്കുക പോലും ചെയ്യാതെ പാര്‍ട്ടി നേതാക്കള്‍ ഇടപെട്ടു പാര്‍ട്ടി ഫണ്ട് വിതരണം ചെയ്യുന്നതു പോലെയാണു പെന്ഷന് വിതരണം ചെയ്യുന്നതെന്നും പരാതിയില്‍ പറയുന്നു. നിയമാനുസൃതം പെന്ഷന് വിതരണം നടപ്പാക്കാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളണമെന്നു പരാതിയില്‍ ആവശ്യപ്പെട്ടതായി പഞ്ചായത്ത് പ്രസിഡന്റ് അമ്പായത്തിങ്ങല്‍ മുനീറ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."