HOME
DETAILS

പാഠം പഠിക്കേണ്ടത് മോദി മാത്രമോ?

  
backup
November 20 2021 | 20:11 PM

456321563-6523-2021

വീണ്ടുവിചാരം
എ. സജീവൻ
8589984450

കർഷകസമരത്തിന്റെ ഐതിഹാസിക വിജയത്തിന്റെ ആവേശത്തിലാണിപ്പോൾ ജനാധിപത്യ ഭാരതം. സമരരംഗത്തുള്ള കർഷകരെ ഒരു വർഷക്കാലം നരകയാതനയുടെ പടുകുഴിയിലിട്ട് ആഹ്ലാദിച്ച ഭരണകൂടം ഒടുവിൽ മുട്ടുകുത്തിയിരിക്കുന്നു. മോദി സർക്കാരിനെ പ്രകീർത്തിക്കുന്ന അപൂർവം മാധ്യമങ്ങളൊഴികെ എല്ലാ പത്രങ്ങളും ചാനലുകളും കർഷകർ കേന്ദ്രത്തിന്റെ അഹങ്കാരക്കൊമ്പൊടിച്ചെന്ന തരത്തിലാണ് അത്യാവേശത്തോടെ വാർത്ത നൽകിയത്. മോദി സർക്കാരിനെ പാഠം പഠിപ്പിക്കാനായതിലുള്ള അമിതാവേശത്തിലാണ് പ്രതിപക്ഷ നേതാക്കന്മാർ.


ശരിയാണ്.., 2014ൽ അധികാരത്തിലേറിയ, 2024ലെ വിജയത്തുടർച്ച സ്വപ്നം കാണുന്ന നരേന്ദ്രമോദിയെ ഉത്തരേന്ത്യൻ കർഷകർ മുട്ടുകുത്തിക്കുകയും പാഠം പഠിപ്പിക്കുകയും ചെയ്തിരിക്കുന്നു. കാർഷിക പരിഷ്കാരമെന്ന പേരിൽ കൊണ്ടുവന്ന കർഷകദ്രോഹ നിയമങ്ങൾ പിൻവലിക്കാനും മാപ്പു പറയാനും പ്രധാനമന്ത്രി നിർബന്ധിതനായത് മുട്ടുകുത്തലിന്റെ തെളിവാണല്ലോ.
എന്നാൽ, ഈ നിമിഷത്തിൽ നാം ആത്മാർഥമായി ചോദിക്കേണ്ട ഒരു ചോദ്യമുണ്ട്.., കർഷകസമര വിജയത്തിൽ പാഠം പഠിക്കേണ്ടത് മോദി മാത്രമാണോ ? അതീവ ഗൗരവമായി ചിന്തിക്കേണ്ട, കാര്യമാണിത്. കാരണം, ഈ ചോദ്യത്തിനുള്ള ഉത്തരത്തിലും പരിഹാര മാർഗത്തിലുമാണ് ജനാധിപത്യ, മതേതര ഭാരത്തിന്റെ ഭാവി നിലനിൽക്കുന്നത്.


കർഷകസമര വിജയത്തിൽനിന്ന് നരേന്ദ്രമോദിയും സംഘ്പരിവാറും ആത്മാർഥമായി പാഠം പഠിച്ചു പരിഹാരമാർഗം സ്വീകരിച്ചാൽ നേട്ടം അവർക്കു തന്നെയാണ്. ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ അവർ നേട്ടം കൊയ്യും. 2024ൽ മോദി മൂന്നാമൂഴം ഉറപ്പിക്കുകയും ചെയ്യും.
കർഷകസമരവിജയം മതിമറന്നു ആഘോഷിക്കുന്ന പ്രതിപക്ഷം ആവേശമടക്കി ആത്മാർഥമായി വീണ്ടുവിചാരം നടത്തി മുന്നോട്ടുപോയില്ലെങ്കിൽ സംഘ്പരിവാറിന്റെ രാഷ്ട്രീയ അജൻഡയുടെ വിജയം സുനിശ്ചിമാകുമെന്നതിൽ സംശയമില്ല. അതു സംഭവിക്കാതിരിക്കാൻ പ്രതിപക്ഷം ആദ്യം ചെയ്യേണ്ടത് ഒരു വർഷത്തെ സമരകാലത്തെ കർഷകരുടെ ഓരോ വാക്കും പ്രവൃത്തിയും കണ്ടു പഠിക്കലാണ്. അന്ധമായ രാഷ്ട്രീയവിരോധത്താലല്ല കർഷകർ ഈ സമരത്തിന് തയാറായത്. പ്രക്ഷോഭത്തിലേയ്ക്ക് എടുത്തുചാടിയെന്നു പോലും പറയുന്നതു തെറ്റാകും. കേന്ദ്രസർക്കാർ പാസാക്കിയ മൂന്നു നിയമങ്ങളും തങ്ങളുടെ കഞ്ഞിയിൽ വീഴുന്ന മണ്ണാണെന്നു കൃത്യമായി തിരിച്ചറിഞ്ഞ് ഒറ്റക്കെട്ടായി പ്രക്ഷോഭത്തിനിറങ്ങുകയായിരുന്നു.


മോദി സർക്കാരിനെ മുട്ടുകുത്തിക്കണമെന്നത് കർഷകരുടെ അജൻഡയായിരുന്നില്ല. (അതു മോദിയുടെ സ്വയംകൃതാനർത്ഥമാണ്.) കാർഷികപരിഷ്കാര നിയമമെന്ന പേരിൽ കേന്ദ്രം കൊണ്ടുവന്നത് കർഷകദ്രോഹ നിയമമാണെന്നു തിരിച്ചറിഞ്ഞ് ഓരോ കർഷകനും കർഷകപ്രസ്ഥാനവും സ്വയംസന്നദ്ധരായി സമരവേദിയിലെത്തുകയായിരുന്നു. അതിൽ രാഷ്ട്രീയപ്രസ്ഥാനങ്ങളുമുണ്ടായിരുന്നു. തീർച്ചായും ഇടതുരാഷ്ട്രീയ പ്രസ്ഥാനങ്ങളും കോൺഗ്രസ്സുമൊക്കെ സജീവമായിരുന്നു. പുറംതിരിഞ്ഞു നിന്നാൽ ഒറ്റപ്പെടുമെന്നു തിരിച്ചറിഞ്ഞ ആർ.എസ്.എസ് അനുകൂല കർഷകസംഘടനയ്ക്കു പോലും സമര പങ്കാളികളാകേണ്ടി വന്നു.


സമരത്തെ രാഷ്ട്രീയവൽക്കരിക്കാൻ കർഷകർ സമ്മതിച്ചില്ല. ഒപ്പം കൂടിയ രാഷ്ട്രീയപ്രസ്ഥാനങ്ങളെ നിശ്ചിത അകലത്തിൽ നിർത്തി. എന്തെല്ലാം പീഡനങ്ങളും ദുരിതങ്ങളുമുണ്ടായാലും ജീവൻ ത്യജിക്കേണ്ടി വന്നാലും പിന്മാറില്ലെന്നു ശപഥമെടുത്തു. കൊടുംവെയിലും പേമാരിയും അസ്ഥി തുളച്ചു കയറുന്ന തണുപ്പും സഹിച്ചു 360 ദിവസം തെരുവിൽ സഹനസമരം നടത്താൻ അവർക്കു കഴിഞ്ഞത് ആ നിശ്ചയദാർഢ്യത്താലാണ്.


പ്രതിപക്ഷ നേതാക്കൾ ഒന്നാമതായി കണ്ടു പഠിക്കേണ്ടത് ആ പാഠമാണ്. ഏതു പോരാട്ടവും വിജയിക്കുന്നത് അന്ധമായ ആവേശത്തിൽ മുങ്ങിപ്പോകാതിരിക്കുമ്പോഴും കൃത്യമായ ലക്ഷ്യബോധത്തോടെയും ഉള്ളുറപ്പോടെയും മുന്നോട്ടു നീങ്ങുമ്പോഴുമാണ്. അത്തരമൊരു സമരവീര്യത്തിനു മുന്നിൽ ഏത് ഏകാധിപതിക്കും മുട്ടുകുത്തേണ്ടിവരും. ഉറക്കമുണർന്നയുടൻ പ്രസ്താവനയിറക്കിയാലും ഈയാംപാറ്റയുടെ ആയുസ്സുള്ള സമരപ്രഹസനങ്ങൾ സംഘടിപ്പിച്ചാലും ശക്തനായ എതിരാളിയെ തോൽപ്പിക്കാനാവില്ല.
പ്രതിപക്ഷ പാർട്ടികൾ കണ്ടു പഠിക്കേണ്ട രണ്ടാമത്തെ പാഠം മഹാത്മജി പഠിപ്പിച്ച അഹിംസാത്മക പ്രക്ഷോഭത്തിന്റെ മാസ്മരിക ശക്തിയാണ്. ഗാന്ധി നയിച്ച സമരങ്ങൾ പോലും ചില ഘട്ടങ്ങളിൽ അനുയായികളുടെ എടുത്തചാട്ടം മൂലം അക്രമത്തിൽ അവസാനിച്ചിട്ടുണ്ട്. അക്കാരണത്താൽ, പ്രക്ഷോഭത്തിൽ നിന്നു പിന്മാറാൻ ഗാന്ധി നിർബന്ധിതനായിട്ടുമുണ്ട്. എന്നാൽ, ഒരു വർഷക്കാലം നീണ്ടുനിന്ന കർഷകപ്രക്ഷോഭം പൂർണമായും അഹിംസാത്മകമായിരുന്നു. ഈ കാലയളവിനിടയിൽ സമരഭൂമിയിൽ മരിച്ചുവീണത് 672 കർഷകരാണ്. അതിൽ, ലേഖിംപൂരിലെപ്പോലെ ഫാസിസ്റ്റ് കുടിലത ചോരയിൽ മുക്കിക്കൊന്നവരുണ്ടായിരുന്നു. കൊടുംതണുപ്പും കൊടുംചൂടും താങ്ങാനാവാതെ മരിച്ചവരുണ്ടായിരുന്നു.


ഇതിലൊരു ശതമാനത്തിന്റെ മരണമുണ്ടായാൽപ്പോലും മിക്ക പ്രക്ഷോഭങ്ങളും അക്രമത്തിലേയ്ക്കും അഴിഞ്ഞാട്ടത്തിലേയ്ക്കും കൂപ്പു കുത്തും. എന്നാൽ, ഇത്രയും പേരുടെ ജീവഹാനി സംഭവിച്ചിട്ടും കർഷകർ സംയമനം കൈവിട്ടില്ല. തങ്ങളുടെ സമരം ചോരയിൽ മുക്കിക്കൊല്ലാൻ ശ്രമിച്ചിട്ടും സമചിത്തതയോടെ ഉറച്ചുനിന്നു. എത്ര രാഷ്ട്രീയസംഘടനകൾക്ക് ഇത്തരമൊരു പ്രക്ഷോഭം സംഘടിപ്പിക്കാൻ കഴിയും.
കർഷകവിജയത്തിന്റെ രഹസ്യം അതു വ്യക്തമായ ലക്ഷ്യത്തോടെ കൃത്യമായ ആശയത്തിൽ നടന്ന പ്രക്ഷോഭമാണ് എന്നതാണ്. ഏതെങ്കിലുമൊരു നേതാവിനെ ദൈവതുല്യനായി കണ്ട് അന്ധമായി നടത്തിയ പോരാട്ടമായിരുന്നില്ല. തങ്ങളെ കൊള്ളയടിക്കാൻ കോർപറേറ്റുകളെ ചത്താലും അനുവദിക്കില്ലെന്ന നിശ്ചയദാർഢ്യം മാത്രം.


ശത്രുവിനെ തോൽപ്പിച്ചു കഴിഞ്ഞാൽ കിട്ടുന്ന അധികാരത്തിലായിരുന്നില്ല അവർക്കു കണ്ണ്. സ്വാതന്ത്ര്യസമര കാലത്ത് മഹാത്മജിക്കും നോട്ടം അധികാരക്കസേരയിലായിരുന്നില്ല, താൻ നയിക്കുന്ന സമരത്തിന്റെ വിജയത്തിലായിരുന്നു. രാഷ്ട്രീയപ്പോരാട്ടത്തിൽ എതിരാളിയെ പരാജയപ്പെടുത്തി അധികാരക്കസേര നേടണമെങ്കിലും പോരാട്ടത്തിൽ മനസ്സുറപ്പിച്ചു മുന്നേറുകയാണു വേണ്ടത്. കർഷകവിരുദ്ധ നിയമങ്ങൾ പിൻവലിക്കാൻ മോദി പ്രഖ്യാപിച്ചതറിഞ്ഞ് രാജ്യം മുഴുവൻ ആഹ്ലാദനൃത്തമാടിയപ്പോഴും സിംഘുവിലെ സമരഭൂമിയിൽ കർഷകനേതാക്കൾ സമചിത്തരായിരുന്നുവെന്നാണ് വാർത്ത.
ഇതാണ് കർഷകസമരവിജയം പ്രതിപക്ഷ പാർട്ടികൾക്കു നൽകുന്ന മറ്റൊരു പാഠം. ഇനി, പ്രതിപക്ഷത്തോട് ചോദിക്കാൻ ഒറ്റ ചോദ്യമേയുള്ളൂ.., ഈ പാഠങ്ങൾ പഠിക്കാൻ നിങ്ങൾ തയാറാണോ ?



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം; നിർമാണ തൊഴിലാളിക്ക് ഗുരുതര പരുക്ക്

Kerala
  •  2 minutes ago
No Image

ഖത്തര്‍ ദേശീയ ദിനം തുടർച്ചയായി നാല് ദിവസം അവധി

qatar
  •  13 minutes ago
No Image

വയനാട്ടില്‍ കാട്ടാന ആക്രമണം; നിര്‍മ്മാണ തൊഴിലാളിക്ക് പരിക്കേറ്റു

Kerala
  •  an hour ago
No Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാനൽ പൂർത്തിയായി;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

National
  •  an hour ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസില്‍ തീയും പുകയും

Kerala
  •  2 hours ago
No Image

മുണ്ടക്കൈ ദുരന്തം; കേന്ദ്ര നിലപാട് ക്രൂരം'; കൂട്ടായ പ്രതിരോധം വേണമെന്ന് മുഖ്യമന്ത്രി

Kerala
  •  2 hours ago
No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  2 hours ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  4 hours ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  4 hours ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  4 hours ago