നിയമസഭ കയ്യാങ്കളി കേസ് വിചാരണക്ക് ഇന്ന് തുടക്കം
തിരുവനന്തപുരം: നിയമസഭ കയ്യാങ്കളി കേസില്‍ വിചാരണ നടപടികള്‍ തുടങ്ങുന്നു. മന്ത്രി വി ശിവന്‍കുട്ടിയടക്കമുള്ള ആറ് പ്രതികള്‍ തിരുവനന്തപുരം സിജെഎം കോടതിയില്‍ ഇന്ന് ഹാജരാകണം. കുറ്റപത്രം വായിച്ച് കേള്‍പ്പിക്കും.
അതേസമയം ശിവന്‍കുട്ടി ഉള്‍പെടെ ആരും ഇന്ന് കോടതിയില്‍ ഹാജരാകില്ലെന്നാണ് സൂചന. വിടുതല്‍ ഹരജി തള്ളിയ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിനെതിരെ പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചേക്കും.
നിയമസഭ കയ്യാങ്കളി കേസില്‍ ആറ് വര്‍ഷം പിന്നിടുമ്പോഴാണ് വിചാരണ നടപടികള്‍ തുടങ്ങാനൊരുങ്ങുന്നത്. പ്രതികളായ മന്ത്രി വി ശിവന്‍കുട്ടി, ഇ പി ജയരാജന്‍, കെ ടി ജലീല്‍, കെ അജിത്, കുഞ്ഞഹമ്മദ് മാസ്റ്റര്‍, സി കെ സദാശിവന്‍ എന്നിവരുടെ വിടുതല്‍ ഹരജികള്‍ തള്ളിയ തിരുവനന്തപുരം സിജെഎം കോടതി എല്ലാവരോടും ഇന്ന് ഹാജരാകാന്‍ ഉത്തരവിടുകയായിരുന്നു.
കെ എം മാണിയുടെ ബജറ്റവതരണത്തിനിടെ നിയമസഭയില്‍ പ്രതിഷേധവും കയ്യാങ്കളിയും നടന്നത്. പ്രതികള്‍ ചേര്‍ന്ന് 2,20,093 രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. കേസ് പിന്‍വലിക്കാനാവശ്യപ്പെട്ടുള്ള സര്‍ക്കാര്‍ ഹരജി സുപ്രീംകോടതി തള്ളിയതോടെ വിചാരണയ്ക്ക് വഴിയൊരുങ്ങുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."