ഹലാല്‍വിവാദം മതമൈത്രി തകര്‍ക്കാനുള്ള സംഘ്പരിവാര്‍ ആസൂത്രിത ശ്രമം; വിഷയത്തില്‍ ബി.ജെ.പിക്കു തന്നെ വ്യക്തമായ നിലപാടില്ലെന്നും കോടിയേരി
കണ്ണൂര്‍: ഹലാല്‍ വിവാദത്തില്‍ ആര്‍.എസ്.എസിനേയും ബി.ജെ.പിയേയും പരിഹസിച്ചും വിമര്‍ശിച്ചും സി.പി.എം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. മതമൈത്രി തകര്‍ക്കാനുള്ള ആര്‍.എസ്സഎസിന്റെ ആസൂത്രിത ശ്രമമാണിത്. എന്നാല്‍ ഹലാല്‍ വിവാദം കേരളത്തില്‍ വിലപ്പോവില്ല- അദ്ദേഹം ചൂണ്ടിക്കാട്ടി. ഹലാല്‍ വിഷയത്തില്‍ ബി.ജെ.പിക്കു തന്നെ വ്യക്തമായ നിലപാടില്ലെന്നും അദ്ദേഹം പരിഹസിച്ചു.
കഴിഞ്ഞകുറച്ചു ദവസങ്ങളായി സംഘ്പരിവാര്‍ ഹലാല്‍ എന്ന പേരില്‍ കുടത്ത് വിദ്വേഷ പ്രചാരണത്തിലാണ്. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ഉള്‍പെടെയുള്ളവര്‍ ഇതേറ്റു പിടിച്ച് രംഗത്തെത്തി. തീവ്രവാദ ശക്തികള്‍ ഹോട്ടലുകളില്‍ ഹലാല്‍ സംസ്‌ക്കാരം കൊണ്ടുവന്ന് മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നായിരുന്നു കെ സുരേന്ദ്രന്‍ ആരോപിച്ചത്. നാട്ടില്‍ വേര്‍തിരിവുണ്ടാക്കാന്‍ ഹലാല്‍ ഹോട്ടലുകളിലൂടെ ശ്രമിക്കുന്നു. കേരളത്തില്‍ ഇനി ഹലാല്‍ ഭക്ഷണമാണ് വരാന്‍ പോകുന്നത്. അവിടെ മൊയ്‌ലാര്‍മാര്‍ തുപ്പുന്നതാണ് ഹലാല്‍ ഭക്ഷണം. ഇത് കഴിക്കേണ്ടവര്‍ക്ക് കഴിക്കാമെന്നും ആളുകള്‍ക്കിടയില്‍ വിഭജനമുണ്ടാക്കാനാണ് ഹലാല്‍ ഹോട്ടല്‍ സങ്കല്‍പ്പമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
നോ ഹലാല്‍ ഭക്ഷണങ്ങള്‍ കിട്ടുന്ന ഹോട്ടലുകളുടെ ലിസ്റ്റും സംഘികള്‍ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. കോഴിക്കോട് നഗരത്തിലെ പാരഗണ്‍ ഹോട്ടലിന്റെ പേര് ഉള്‍പ്പടെയുള്ള ലിസ്റ്റാണ് സംഘികള്‍ പ്രചരിപ്പിച്ചത്. നോ ഹലാല്‍ ഭക്ഷണം ലഭിക്കുന്ന ഹോട്ടലുകളുടെ ലിസ്റ്റില്‍ പാരഗണ്‍ ഹോട്ടലിന്റെ പേരുണ്ടായിട്ടും പാരഗണ്‍ മാനേജ്‌മെന്റ് ആദ്യഘട്ടത്തില്‍ പ്രതികരിച്ചിരുന്നില്ല. ഇതോടെ പാരഗണ്‍ ഹോട്ടലിനെതിരേ സാമൂഹിക മാധ്യമങ്ങളില്‍ പ്രതിഷേധം ഉയര്‍ന്നു. ഇതേ തുടര്‍ന്ന് സംഘപരിവാര്‍ പ്രചരണങ്ങളെ തള്ളി പാരഗണ്‍ മാനേജ്‌മെന്റും രംഗത്തെത്തി.
'ഹലാല്‍' ഹോട്ടലുകള്‍ക്കെതിരായ സംഘപരിവാര്‍ വിദ്വേഷ പ്രചാരണം ബിജെപി അനുകൂലികളായ കച്ചവടക്കാര്‍ക്ക് തന്നെ തിരിച്ചടിയായതോടെ കെ സുരേന്ദ്രനെ തള്ളി ബിജെപി വക്താവ് സന്ദീപ് വാര്യര്‍. ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് പാര്‍ട്ടി അധ്യക്ഷന്റെ തന്നെ നിലപാടുകളെ വിമര്‍ശിച്ച് സന്ദീപ് വാര്യര്‍ രംഗത്തെത്തിയത്. വ്യക്തിപരമായ നിരീക്ഷണം എന്ന പേരിലായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. എന്നാല്‍ പോസ്റ്റിനെതിരെ പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനമുയര്‍ന്നു. ഇതോടെ പോസ്റ്റ് സന്ദീപ് വാര്യര്‍ പിന്‍വലിക്കുകയുംചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."