മോഡലുകളുടെ അപകട മരണം; കായലിലേക്കെറിഞ്ഞ ഹാര്‍ഡ് ഡിസ്‌ക് കണ്ടെത്താനായില്ല, തിരച്ചില്‍ അവസാനിപ്പിച്ചു
കൊച്ചി:മോഡലുകള്‍ മരിച്ച വാഹനാപകട കേസില്‍ ഊരിമാറ്റിയ ഹാര്‍ഡ് ഡിസ്‌ക് കണ്ടെത്താനാകാതെ പൊലിസ്. തേവര കണ്ണങ്കാട്ട് പാലത്തിന് സമീപം കായലില്‍ അഗ്‌നിശമന സേനയിലെ മുങ്ങല്‍ വിദഗ്ധരെ ഉപയോഗിച്ച് തിരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. കേസിലെ രണ്ട് പ്രതികളുമായി നടത്തിയ തിരച്ചിലും വിഫലമായിരുന്നു.
ഡിജെ പാര്‍ട്ടി നടന്ന നമ്പര്‍ 18 ഹോട്ടലിലെ ജീവനക്കാര്‍ നല്‍കിയ മൊഴികളുടെ അടിസ്ഥാനത്തിലായിരുന്നു കായലിലെ തിരച്ചില്‍. 12 മണിയോടെ കേസിലെ മൂന്നും നാലും പ്രതികളായ വിഷ്ണു കുമാര്‍ , മെല്‍വിന് എന്നിവരുടമായി അന്വേഷണം സഘം പാലത്തിലെത്തി. തുടര്‍ന്ന് പ്രതികള്‍ ചൂണ്ടിക്കാട്ടിയ സ്ഥലം പ്രത്യേകം മാര്‍ക്ക് ചെയ്തു. തുടര്‍ന്ന് ഫയര്‍ ആന്റ് റസ്‌ക്യൂ സര്‍വ്വീസസിലെ ആറ് മുങ്ങല്‍ വിദ്ഗധര്‍ കായലിലിറങ്ങി.
വൈകിട്ട് വരെ തിരച്ചില്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല. ശക്തമായ അടിയൊഴുക്കുള്ള മേഖലയിലാണ്. അതു കൊണ്ട് തന്നെ ഹാര്‍ഡ് ഡിസ്‌ക വീണ്ടെടുക്കുക പ്രയാസമാണെന്ന് വിദഗ്ധര്‍ പറയുന്നു. മിസ് കേരള അടക്കം മൂന്ന് പേര്‍ മരിച്ച അപകടത്തിലേക്ക് നയിച്ച സാഹചര്യങ്ങളും പൊലിസ് അന്വേഷിച്ചുവരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."