നോക്കുകൂലി അവസാനിപ്പിക്കണം; നിയമഭേദഗതിവേണമെന്ന് ഹൈക്കോടതി
കൊച്ചി: സംസ്ഥാനത്തെ നോക്കുകൂലി വിഷയത്തില്‍ വീണ്ടും ഇടപെട്ട് ഹൈക്കോടതി. ചുമട്ട് തൊഴിലാളി നിയമം ഭേദഗതി ചെയ്യണമെന്ന് കോടതി പറഞ്ഞു. നിയമഭേദഗതി സംബന്ധിച്ച് നിലപാടറിയിക്കാന്‍ സര്‍ക്കാരിനോട് നിര്‍ദ്ദേശം നല്കി.
നോക്കുകൂലി ചൂഷണം അവസാനിപ്പിക്കണമെന്ന് പറഞ്ഞ ജസ്റ്റിസ് ദേവന് രാമചന്ദ്രന് അടുത്ത മാസം 8ന് ഹരജി വീണ്ടും പരിഗണിക്കുമെന്ന് വ്യക്തമാക്കി.
നോക്കുകൂലി വാങ്ങുന്ന തൊഴിലാളികള്‍ക്കും യൂനിയനുകള്‍ക്കുമെതിരെ കേസെടുക്കണമെന്ന് ഹൈക്കോടതി പൊലിസിനും നിര്‍ദ്ദേശം നല്കി. ഇതു സംബന്ധിച്ച് സര്‍ക്കുലര്‍ പുറപ്പെടുവിക്കണമെന്നും കോടതി ഡിജിപിയോട് ആവശ്യപ്പെട്ടു.
നോക്കുകൂലി സംബന്ധിച്ച് സംസ്ഥാനത്തെ എല്ലാ പൊലിസ് സ്റ്റേഷനിലേക്കും നിര്‍ദേശം നല്‍കണമെന്നും കോടതി അറിയിച്ചിട്ടുണ്ട്.
ലോകത്ത് ആരും കേള്‍ക്കാത്ത രീതിയാണ് കേരളത്തിലുള്ളത്. വെറുതെ നോക്കി നിന്നാല്‍ കൂലി. നോക്ക് കൂലി വാങ്ങുന്നത് പണാപഹരണം ആയി കാണേണമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."