'ഡിവൈഎഫ്‌ഐ മിത്രങ്ങള്‍ക്ക് സംഘ് മിത്രങ്ങളുടെ അഭിനന്ദന പ്രവാഹം' ഫുഡ് സ്ട്രീറ്റിനെ ട്രോളി ഫാത്തിമ തെഹ്‌ലിയ
കോഴിക്കോട്: ഡിവൈഎഫ്‌ഐയുടെ ഫുഡ് സ്ട്രീറ്റ് പരിപാടിയെ ട്രോളി എംഎസ്എഫ് നേതാവ് ഫാത്തിമ തെഹ്‌ലിയ. ഡിവൈഎഫ്‌ഐ മിത്രങ്ങള്‍ക്ക് സംഘ് മിത്രങ്ങളുടെ അഭിനന്ദന പ്രവാഹം എന്നാണ് തെഹ്‌ലിയ ഫേസ്ബുക്കില്‍ കുറിച്ചത്. ഡിവൈഎഫ്‌ഐയുടെ ഫുഡ് സ്ട്രീറ്റിന് അഭിവാദ്യങ്ങള്‍ നേര്‍ന്ന ബിജെപി നേതാവ് ശങ്കു ടി ദാസിന്റെ പോസ്റ്റ് പങ്കുവെച്ചാണ് ഫാത്തിമയുടെ പരിഹാസം.
ഹലാല്‍ വര്‍ഗീയതയ്ക്ക് എതിരെ പോര്‍ക്ക് വിഭവങ്ങള്‍ ഉള്‍പ്പെടുത്തി നോണ്‍ ഹലാല്‍ ഫുഡ് സ്ട്രീറ്റ് സംഘടിപ്പിച്ച ഡിവൈഎഫ്‌ഐയുടെ നടപടി ധീരമാണ്, മാതൃകാപരമാണ്, സ്വാഗതാര്‍ഹമാണ് എന്നൊക്കെയായിരുന്നു ശങ്കുദാസിന്റെ പോസ്റ്റ്.
'ഭക്ഷണത്തില്‍ മതം കലര്‍ത്തുന്ന സംഘപരിവാര്‍ രാഷ്ട്രീയത്തിനെതിരെ' എന്ന ടാഗ് ലൈനില്‍ ജില്ലാകേന്ദ്രങ്ങളിലാണ് ഡിവൈഎഫ്‌ഐ ഫുഡ് സ്ട്രീറ്റ് സംഘടിപ്പിച്ചത്. ഹലാല്‍ ഭക്ഷ്യ വ്യവസായത്തിനെതിരെ സംഘ് പരിവാര്‍ വിദ്വേഷപ്രചരണം നടത്തുന്നതിനിടെയാണിത്. സംഘ് പരിവാര്‍ നേതാക്കള്‍ ഉയര്‍ത്തിയ വെല്ലുവിളിയുടെ പശ്ചാത്തലത്തില്‍ ചില ജില്ലാകേന്ദ്രങ്ങളില്‍ ബീഫ്, ചിക്കന്‍, ബിരിയാണി തുടങ്ങിയവയ്‌ക്കൊപ്പം പന്നിയിറച്ചിയും ഫുഡ് സ്ട്രീറ്റിന്റെ ഭാഗമായിരുന്നു.
ഹലാല്‍ ഭക്ഷണത്തിനെതിരെ നടക്കുന്ന പ്രചാരണങ്ങളെ തകര്‍ക്കാനെന്ന പേരില്‍ നടത്തിയ പരിപാടിയില്‍ പന്നിയിറച്ചി വെച്ചതും ഹലാല്‍ ബോര്‍ഡ് വെക്കാത്തതും ഡി.വൈ.എഫ്.ഐയെ സോഷ്യല്‍ മീഡിയയില്‍ പരക്കെ ട്രോളിനിരയാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."